ടെൽ അവീവ് : ഇറാന്റെ രഹസ്യ സേനകളെ തീര്‍ക്കുമെന്ന് ബൈഡന്റെ പ്രഖ്യാപനം;ഇസ്രയേല്‍ സേനയ്ക്ക് കൂടുതല്‍ ആയുധങ്ങള്‍ അയച്ചു,ഗാസയില്‍ ബോംബാക്രമണം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള,ഗാസയില്‍ നടക്കുന്നത് അമേരിക്കയുടെ നിഴല്‍ യുദ്ധമെന്ന് ഇറാന്‍,ഭീകരരെ തീര്‍ത്തിരിക്കുമെന്ന് ബൈഡന്‍ ഇറാന്റെ തലതകര്‍ക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് അമേരിക്ക. ഇറാന്‍ ഭരണകൂടം പാലൂട്ടി വളര്‍ത്തുന്ന രഹസ്യസേനകളെ തകര്‍ക്കണമെന്ന് ബൈഡന്റെ പ്രഖ്യാപനം. ആന്റി ബാലസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനമായ ‘ഥാഡും’ പേട്രിയറ്റ് വ്യോമപ്രതിരോധ മിസൈല്‍ ബറ്റാലിയനുകളുമാണ് ഇസ്രയേലിനു പിന്തുണയുമായി യുഎസ് മധ്യപൗരസ്ത്യമേഖലയിലേക്ക് അയച്ചു. ഇറാനും അവരുടെ ‘രഹസ്യസേന’കളും നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ ഇസ്രയേലിനെ സഹായിക്കാനാണിതെന്നും ആവശ്യമെങ്കില്‍ അയയ്ക്കാനായി കൂടുതല്‍ സൈനികരെ സജ്ജരാക്കിയിട്ടുണ്ടെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു.
ഹമാസ് തളര്‍ന്ന് തുടങ്ങുമ്ബോള്‍ കരയാക്രമണം മതിയെന്നാണ് ബൈഡന്‍ നിര്‍ദ്ദേശിച്ചത്. തിരിച്ചടിക്കാനുള്ള ഹമാസിന്റെ ശേഷി പരമാവധി ദുര്‍ബലപ്പെടുത്തിയശേഷമാകും ഗാസയിലേക്കുള്ള കരയാക്രമണമെന്ന് ഇസ്രയേല്‍ സൈനിക കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു. പതിനായിരക്കണക്കിനുപേര്‍ ഇപ്പോഴും വടക്കന്‍ ഗാസയിലുള്ളതും കരനീക്കത്തിനു തടസ്സമാണ്. വടക്കന്‍ ഗാസ വിട്ട് തെക്കന്‍ മേഖലയിലേക്കു പോകാത്ത പലസ്തീന്‍കാരെ ഹമാസ് അനുകൂലികളായി കണക്കാക്കുമെന്ന് അവരുടെ സൈനിക വക്താവ് മുന്നറിയിപ്പു നല്‍കി. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ ആക്രമണവും മരണവും തെക്കന്‍ മേഖലയിലാണെന്നു ഗാസ ആരോഗ്യവകുപ്പ് പറയുന്നു. ശനിയാഴ്ച തെക്കന്‍ പട്ടണമായ ഖാന്‍ യൂനിസില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ആളുകള്‍ തിങ്ങിനിറഞ്ഞിരുന്ന കഫേയില്‍ മിസൈല്‍ പതിച്ച് 12 പേര്‍ കൊല്ലപ്പെടുകയും 75 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അമേരിക്കയ്ക്ക് നേരെ വെല്ലുവിളിയുമായ് ഇറാനും രംഗത്ത് വന്നിട്ടുണ്ട്. ഗാസയിലേക്കുള്ള ബോംബാക്രമണം തുടര്‍ന്നാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് ഇറാന്‍ മന്ത്രിയുടെ ഭീഷണി. എന്നാല്‍ ഇറാന്റെ ഈ വെല്ലുവിളിക്ക് ഹമാസ് നേതാവിനെ കൊന്നാണ് ഇസ്രയേല്‍ മറുപടി കൊടുത്തത്. ഹമാസ് ഭീകര സംഘടനയുടെ പ്രാദേശിക പീരങ്കി വിഭാഗത്തിന്റെ ഉപമേധാവി മുഹമ്മദ് കറ്റമാഷിനെ വ്യോമക്രാമണത്തിലൂടെ വധിച്ചതായി ഇസ്രായേല്‍ പ്രതിരോധ വിഭാഗം. ഗാസ മുനമ്ബില്‍ നിന്നുള്ള ഇസ്രായേലിനെതിരായ എല്ലാ ഫയര്‍പ്ലാനുകളും ആസൂത്രണം ചെയ്യുന്നതില്‍ പ്രധാനിയായിരുന്നു മുഹമ്മദ് കറ്റമാഷ്. റോക്കറ്റ് ഫയറിംഗ് സ്‌ക്വാഡിന്റെ തലവനും സ്ട്രിപ്പിന്റെ വടക്കന്‍ ഭാഗത്തുള്ള നേതാവുമായ ഇയാള്‍ നിരവധി ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്ത് വന്നിരുന്നു. ഇതോടെ പൊള്ളിയിരിക്കുന്നത് ഹിസ്ബുള്ള സംഘത്തിനാണ്.
ഇറാനും അമേരിക്കയും നേര്‍ക്കുനേര്‍ വന്നാല്‍ അത് വന്‍ യുദ്ധത്തിലാകും കലാശിക്കുക. ഇരുവരും ബദ്ധശത്രുക്കളാണ്. ഇറാന്റെ ആണവ തലകള്‍ കൊയ്യുന്ന അമേരിക്കയോട് തീര്‍ത്താല്‍ തീരാത്ത പകയാണ് ഇറാനുള്ളത്. ഉപരോധങ്ങള്‍ കാറ്റില്‍പ്പറത്തി രഹസ്യമായ് ഇറാന്‍ ആണവ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. ഇതിന്റെ രഹസ്യങ്ങള്‍ മുഴുവന്‍ തോണ്ടിയെടുക്കുന്നത് മൊസാദാണ്. തുടരെ തുടരെ ഇരാന്‍രെ ആണവ ശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരെ തീര്‍ത്തത് മൊസാദിന്റെ സഹായത്തോടെ അമേരിക്കയാണ്. കൂടാതെ ഇറാന്റെ സൈനിക മേധാവി ഖാസിം സുലൈമാനിയെ വേട്ടയാടി കൊന്നു. അമേരിക്ക കാത്തിരുന്നോളു ഇതിനുള്ള മറുപടി നല്‍കുമെന്നാണ് ഇറാന്റെ പരമോന്നത് നേതാവ് ആയത്തുള്ള ഖമേനി പറഞ്ഞത്. അമേരിക്കന്‍ സൈനികരെ കൊലപ്പെടുത്താന്‍ ഇറാന്‍ രഹസ്യ സേനകലെ ഇറക്കാറുണ്ട്. സിറിയ ലബനന്‍ എന്നിവിടങ്ങലിലെ അമേരിക്കന്‍ സൈനിക ക്യാംമ്ബുകളില്‍ തുടരെ തുടരെ ഭീകരാക്രമണങ്ങല്‍ നടത്താറുണ്ട്. നിരവധി സൈനികരെയാണ് അമേരിക്കയ്ക്ക് നഷ്ടപ്പെടുന്നത്. ഇറാന്‍ പോറ്റി വളര്‍ത്തുന്ന രഹസ്യ സേനകള്‍ വലിയ ഭീഷണിയാണ്. ഒളിപ്പോര് നടത്തുന്ന ഈ സംഘങ്ങളെ തുടച്ച് നീക്കാനിറങ്ങിയിരിക്കുകയാണ് അമേരിക്കയും.