ന്യൂയോർക്ക്: യുക്രൈനിലേയും ഗാസയിലേയും യുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള സമൂഹത്തിന് മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി എസ്.
ജയശങ്കർ. വലിയ തോതിലുള്ള ആക്രമണങ്ങൾ തുടരുമ്‌ബോൾ എല്ലാം വിധിപോലെ വരട്ടെയെന്ന് പ്രത്യാശിക്കാൻ ലോകത്തിന് സാധിക്കില്ല. ഗാസ യുദ്ധം ഇതിനോടകം സങ്കീർണമായിത്തീർന്നിരിക്കുന്നു. 79-ാമത് യു.എൻ ജനറൽ അസംബ്ലിയുടെ പൊതുസംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് തിരിച്ചടിയായിരുന്നു ആദ്യഘട്ടത്തിൽ ഇസ്രയേലിന്റെ പ്രത്യാക്രമണം. എന്നാൽ, നിലവിൽ ഹിസ്ബുള്ളയ്ക്കും ലെബനനും എതിരായും ഈ യുദ്ധം വ്യാപിച്ചിച്ച് മേഖലയ്ക്കുതന്നെ ഭീഷണിയാകുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രയാസകരമായ സാഹചര്യത്തിൽക്കൂടിയാണ് നാം കടന്നുപോകുന്നത്. കോവിഡ് മഹാമാരിയുടെ കെടുതിയിൽനിന്ന് ലോകം ഇതുവരെ കരകയറിയിട്ടില്ല. യുക്രൈനിലെ യുദ്ധം ഇപ്പോൾ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ഗാസയിലെ സംഘർഷം വ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുകയാണ്.
സമാധാനവും വികസനവും കൈകോർത്ത് മുന്നോട്ട് പോകണമെന്നായിരുന്നു എപ്പോഴും യു.എന്നിന്റെ നിലപാട്. എന്നിട്ടും വെല്ലുവിളികൾ ഉയർന്നുവരുന്നു. ദുർബലരായവരേയും അവരുടെ സാമ്ബത്തിക പ്രശ്‌നങ്ങളേയും ഉയർത്തിക്കേട്ടേണ്ടതുണ്ടെന്നും ജയശങ്കർ വ്യക്തമാക്കി.