ദുബൈ: ദുബൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രധാന നിര്‍ദ്ദേശവുമായി ജിഡിആര്‍എഫ്‌എ. പാസ്പോർട്ട് ലഭിച്ച ശേഷം കോസ്മെറ്റിക് സർജറി നടത്തിയവർ പാസ്പോർട്ടിലും പുതിയ ഫോട്ടോ അപ്ഡേറ്റ് ചെയ്യണമെന്ന് ദുബൈ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ദുബായ് താമസ-കുടിയേറ്റകാര്യ വകുപ്പായ ജിഡിആര്‍എഫ്‌എ ആണ് നിർദേശം നല്‍കിയത്. മൂക്ക്, കവിള്‍, താടി എന്നിവയുടെ അടിസ്ഥാന ആകൃതിയില്‍ മാറ്റം വരുത്തിയവർക്കാണ് നിർദേശം.
വിമാനത്താവളം വഴി യാത്ര ചെയ്യുമ്പോള്‍ ഇത്തരക്കാരുടെ ഐഡന്‍റിറ്റി സ്ഥിരീകരിക്കാനുള്ള പരിശോധന നീളുന്നതും യാത്ര മുടങ്ങുന്നതും ഒഴിവാക്കാനാണ് നിർദേശം. എമിഗ്രേഷൻ ഉള്‍പ്പടെ നടപടികള്‍ക്ക് ഫേസ് റെക്കഗ്നിഷൻ സിസ്റ്റം ഉപയോഗിക്കുന്നതിനാലാണ് മുഖത്തിന്റെ ആകൃതിയില്‍ വന്ന മാറ്റങ്ങള്‍ ഫോട്ടോയിലും അപ്ഡേറ്റ് ചെയ്യാൻ നിർദേശിച്ചിരിക്കുന്നത്.