കൊല്ലം : അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയ ഒട്ടുമലയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെ മറ്റൊരു കുട്ടിയെ കടത്തിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി റിപ്പോര്‍ട്ടുകള്‍.സൈനികനായ ആര്‍ ബിജുവിന്റെയും ചിത്രയുടെയും വീടിന് മുൻപിലായിരുന്നു സംഭവം നടന്നതെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. പന്ത്രണ്ടുകാരിയായ മകള്‍ പുറത്തെത്തിയപ്പോള്‍ വീടിന് മുന്നില്‍ ചുരിദാര്‍ ധരിച്ച ഒരു സ്ത്രീ മുഖം മറച്ചുനില്‍ക്കുന്നത് കണ്ടു. ആരാണെന്ന് ചോദിച്ചതോടെ ഈ സ്ത്രീ ഓടി സമീപത്ത് ബൈക്കില്‍ കാത്തുനിന്ന ആളുടെ പിറകില്‍ കയറി കടന്നു കളയുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സംഭവത്തെക്കുറിച്ച് ഇന്നലെ വൈകിട്ട് കുട്ടിയുടെ അമ്മ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റ് വന്ന് ഒരു മണിക്കൂറിനിപ്പുറമാണ് ആറ് വയസുകാരിയായ അബിഗേലിനെ ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടുപോയത്. സഹോദരനൊപ്പം ട്യൂഷനുപോകവേ സ്ത്രീ ഉള്‍പ്പെട്ട നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. അബിഗേലിന്റെ സഹോദരൻ ജോനാഥനെയും മുഖംമൂടി സംഘം കാറില്‍ കയറ്റാൻ ശ്രമിച്ചെങ്കിലും കുട്ടി കുതറി രക്ഷപ്പെട്ടു.