ജില്ലാ ജനറൽ ആശുപത്രി പാലിയേറ്റീവ് കെയർ രോഗികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു 

കോട്ടയം : ജനറൽ ആശുപത്രിയിലെ പാലിയേറ്റീവ് കെയറിൻ്റെയും റോട്ടറി ക്ലബ്ബിന്റെയും സംയുക്ത  ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ രോഗികൾക്ക് ഓണക്കിറ്റുകൾ  വിതരണം നടത്തി. വിതരണോദ്ഘാടനം നിഷ ജോസ് കെ മാണി നിർവ്വഹിച്ചു. യോഗത്തിൽ ജില്ലാ ആശുപത്രി പാലിയേറ്റീവ് കെയർ മെഡിക്കൽ ഓഫിസറും ആർ എം ഒ യുമായ ഡോ. ആശ പി. നായർ,  സതേൺ റോട്ടറി ക്ലബ് പ്രസിഡൻ്റ് ആൽവിൻ ജോസ് , സെക്രട്ടറി അരുൺ കുമാർ , റോട്ടറി ക്ലബിലെ ഡോ. വിനോദ് , നഴ്സിങ് സൂപ്രണ്ടുമാരായ രതി , മായ നഴ്സിങ് ഓഫിസർ ഇൻചാർജ് പാലിയേറ്റീവ് കെയർ ബിന്ദു എന്നിവർ  പ്രസംഗിച്ചു. 

Advertisements

Hot Topics

Related Articles