വൈക്കം: ജനറേറ്ററുകൾ വാടകയ്ക്കെടുത്ത ശേഷം കടയിൽ വിൽക്കാൻ നൽകിയതുകണ്ടെത്തിയ സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റുചെയ്തു.വൈക്കം സ്വദേശിയായ ശ്രീവിലാസത്തിൽ രാജീവെന്നു വിളിക്കുന്ന ഷാജി (62),കല്ലറ രാഹുൽ നിവാസിൽ റെ സീന എന്നിവരാണ് അറസ്റ്റിലായത്. പൂത്തോട്ട സ്വദേശിയിൽ നിന്ന് രാജീവിനൊപ്പമെത്തിയാണ് റെസീന രണ്ടു ജനറേറ്ററുകൾ വാടകയ്ക്കെടുത്തത്. ഒരുമാസം കഴിഞ്ഞിട്ടും വാടകയോ ജനറേറ്ററുക കളോ നൽകിയില്ല. ഇതിനിടയിൽ കാഞ്ഞിരമിറ്റത്തുള്ള കടയിൽ ഇവർ ഈ ജനറേറ്ററുകൾ വിൽക്കാൻ കൊണ്ടുചെന്നു. കടക്കാരന് സംശയം തോന്നി ജനറേറ്ററുകളുടെ ഉടമയെ വിവരമറിയിച്ചതിനെ തുടർന്ന് ഉടമ കടയിലെത്തി ജനറേറ്ററുകൾ തൻ്റേതാണെന്ന് തിരിച്ചറിഞ്ഞു. വൈക്കത്തിനും പൂത്തോട്ടയ്ക്കുമിടയിലുള്ളവരിൽ നിന്നായി 12 ജനറേറ്ററുകൾ റെ സീന ഷാജിയുമായെത്തി വാടകയ്ക്കെടുത്തിട്ടുണ്ടെന്ന് സൂചനയുണ്ട്. പൂത്തോട്ടക്കാരനായ ജനറേറ്ററുടമയുടെ പരാതിയിൽ വിശ്വാസവഞ്ചനയ്ക്കാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ ഇരുവരേയും റിമാൻഡ് ചെയ്തു.