കോട്ടയം: ജൂലൈ 9 ന് നടന്ന അഖിലേന്ത്യാ പണിമുടക്കുമായി ബന്ധപ്പെട്ട് പണിമുടക്ക് ബഹിഷ്‌കരിച്ച് ജോലിക്ക് കയറിയ എൻ. ജി .ഒ അസോസിയേഷൻ പ്രവർത്തകരെ സംസ്ഥാന വ്യാപകമായി സി.ഐ.ടി .യുവിന്റെയും എൻ.ജി.ഒ യൂണിയന്റെയും നേതൃത്വത്തിൽ ഓഫിസുകളിൽ കയറി ഭീഷണി പെടുത്തുകയും, കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ച് എൻ.ജി.ഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി.
എൻ.ജി.ഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റ് സതീഷ് ജോർജ്ജിന്റെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി എം. പി സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഷറഫ് പറപ്പള്ളി, സംസ്ഥാന കമ്മിറ്റി അംഗം റോജൻ മാത്യ, ജില്ലാ ഭാരവാഹികളായ ജോഷി മാത്യു, റോബി ജെ, പ്രദീഷ് കുമാർ കെ.സി, ശ്രീകുമാർ എസ്, പ്രശാന്ത് സി,അംബിൾ പി പ്രകാശ്,ഷാഹുൽ ഹമീദ്, അരവിന്ദാഷൻ കെ, സിബി ജേക്കബ്, അലിമോൾ, സനിൽകുമാർ അശോകൻ, രാജേഷ് എന്നിവർ സംസാരിച്ചു.