ന്യൂഡൽഹി : കേരളത്തില്‍ നിന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സുരേഷ് ഗോപിയെ കൂടാതെ രണ്ടാമത്തെ സഹമന്ത്രിയാണ് അദ്ദേഹം. മന്ത്രിയാകുന്ന വിവരം കുടുംബത്തെ പോലും അദ്ദേഹം അറിയിച്ചിരുന്നില്ല. കുടുംബം വീട്ടില്‍ ഇരുന്നാണ് ചടങ്ങിന്റെ ആഹ്‌ളാദത്തില്‍ പങ്കെടുത്തത്
കേരളത്തില്‍ നിന്നു സുരേഷ് ഗോപി അടക്കമുള്ളവര്‍ കുടുംബത്തോടൊപ്പമാണ് സത്യപ്രതിജ്ഞക്ക് എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ ചായ സല്‍ക്കാരത്തില്‍ അദ്ദേഹം പങ്കെടുത്തതോടെയാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുമെന്ന വിവരം പുറത്തുവന്നത്. പാര്‍ട്ടി രഹസ്യം ചോരാതെ സൂക്ഷിക്കുന്ന അച്ചടക്കമുള്ള പ്രവര്‍ത്തകനാണ് താനെന്നു തെളിയിക്കുന്നതായി അദ്ദേഹത്തിന്റെ നടപടി വിലയിരുത്തപ്പെട്ടു. ക്രൈസ്തവ ന്യൂനപക്ഷത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയാണ് അദ്ദേഹം.