ഏറ്റുമാനൂർ: റിട്ട.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനു കൈവിട്ടു പോയ അരലക്ഷം രൂപ കൺമുന്നിൽ കണ്ടിട്ടും ഓട്ടോഡ്രൈവർ ജോർജുകുട്ടിയുടെ കണ്ണ് മഞ്ഞളിച്ചില്ല. തെള്ളകത്തു വച്ച് പണം നഷ്ടമായ റിട്ടേഡ് കെ.എസ് ഇ ബി ഉദ്യോഗ്യസ്ഥൻ ജോസഫ് സെബാസ്റ്റ്യന്റെ അരലക്ഷം രൂപയാണ് ജോർജുകുട്ടിയുടെ സത്യസന്ധതയിൽ തിരികെ ലഭിച്ചത്.
ബുധനാഴ്ച രാവിലെ തെളളകത്തെ ബാങ്കിൽ നിന്നും 50,000 രൂപ പിൻവലിച്ച് പോകുന്ന വഴിക്കാണ് റിട്ട.കെ.എസ്.ഇബി ഉദ്യോഗസ്ഥന് പണം നഷ്ടപ്പെടമായത്. ഉടൻ തന്നെ ജോസഫ് സെബാസ്റ്റ്യൻ എറ്റുമാനൂർ പോലീസിൽ പരാതി നൽകി മടങ്ങി. തുടർന്ന് തെള്ളകം ഭാഗത്ത് ഓട്ടം പോയ ജോർജ്കുട്ടി വഴിയിൽ പണം കിടക്കുന്നതായി കണ്ടു.ഉടൻ തന്നെ തന്റെ ഓട്ടോയിൽ ഉള്ള യാത്രക്കാരുമായി പൊലീസ് സ്റ്റേഷനിൽ എത്തി പണം ഏൽപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരാതിക്കാരനെ വിളിച്ചു വരുത്തി പോലിസിന്റെ സാനിത്യത്തിൽ പണം എസ്.ഐ മാരായ ബിജു വി.കെ യും ,മാത്യൂ പോൾ,എ.എസ് ഐ ബിജു എം.പി ,ഡബ്യു .പി .സി .ഒ സിസ്സാ ജോഷി, പി.സി.ഒ രാജേഷ്, എന്നിവരുടെ സാനിത്യത്തിൽ തിരികെ നൽകി. പണം തിരികെ നൽകാൻ മനസ്സു കാണിച്ച ജോർജു കുട്ടിയെ പൊലിസ് ഉദ്യോഗസ്ഥർ അനുമോദിച്ചു.ജോസഫ് സെബാസ്റ്റ്യൻ ജോർജു കുട്ടിയും പോലിസ് ഉദ്യേഗസ്ഥർക്കും നന്ദി പറഞ്ഞു മധുരപലഹാരം നൽകിയാണ് മടങ്ങിയത്.