ചെന്നൈ : സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. 7500 രൂപ ഉദ്യോഗാര്‍ഥികള്‍ക്ക് സ്റ്റൈപൻഡായി നല്‍കുമെന്ന് സംസ്ഥാന യുവജന ക്ഷേമ, കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി.1000 പേര്‍ക്ക് 10 മാസമാണ് ധനസഹായം നല്‍കുക.
യു.പി.എസ്.സി, ഇന്ത്യൻ ബാങ്ക് സര്‍വീസ്, റെയില്‍വേ എന്നീ ജോലികള്‍ നേടുക എന്നതാണ് ദ്രാവിഡ മോഡല്‍ ലക്ഷ്യമിടുന്നത്. ബിരുദധാരികളായ വിദ്യാര്‍ഥികള്‍ വേണമെന്നാണ് കരുണാനിധി ആഹ്വാനം ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുവജനങ്ങളുടെ ഉയര്‍ച്ചയ്ക്ക് വേണ്ടിയാണ് പെരിയാറും കരുണാനിധിയും പ്രവര്‍ത്തിച്ചതെന്നും ഇതേ പാതയില്‍ തന്നെയാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെന്നും ഉദയനിധി വ്യക്തമാക്കി. സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. യുവാക്കള്‍ കേന്ദ്ര സര്‍ക്കാര്‍ ജോലികള്‍ നേടണം യുവാക്കളുടെ സ്വപ്നം സാക്ഷാത്കരിക്കാനാണ് നാൻ മുതല്‍വൻ പദ്ധതി. ഇതിലൂടെ 13 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഗുണം ചെയ്യുമെന്നും 1.5 ലക്ഷം പേര്‍ക്ക് ജോലി നല്‍കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി