കെ. സുധാകരൻ വാക്കുകള്‍ ശ്രദ്ധിച്ച്‌ ഉപയോഗിക്കണം ; സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാര്‍ഢ്യ സമ്മേളനത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനം നാളെ ; പി എം എ സലാം

മലപ്പുറം : പലസ്തീൻ ഐക്യദാര്‍ഢ്യ സമ്മേളനത്തിലേക്ക് സിപിഎമ്മിന്റെ ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച്‌ പാര്‍ട്ടി നാളെ കൂടിയാലോചിച്ച്‌ തീരുമാനമെടുക്കുമെന്നും മുസ്ലീം ലീഗ് നേതാവ് പി.എം.എ സലാം. ഇടതുമുന്നണി രാഷ്ട്രീയവുമായോ കേരളത്തിലെ തിരഞ്ഞെടുപ്പുമായോ ബന്ധപ്പെട്ട വിഷയമല്ല ഇതെന്നും മനസാക്ഷിയുള്ള മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു. 

Advertisements

‘ഇതില്‍ സാമുദായിക താത്പര്യമില്ല. ഇതൊരു മനുഷ്യവകാശ പ്രശ്നമാണ്. ഓരോ ദിവസവും എത്ര കുഞ്ഞുങ്ങളാണ് അവിടെ മരിച്ചുവീഴുന്നത്. ഇത് ഒരു മതത്തിന്റെയോ സമുദായത്തിന്റെയോ പ്രശ്നമല്ല. ഒരു ജനവിഭാഗത്തെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ലോകം മുഴുവൻ അതിനെ എതിര്‍ക്കുകയാണ്. കടുംകൊല ചെയ്യുന്ന ഇസ്രയേലില്‍ പോലും ഇതിനെതിരേ പ്രകടനം നടക്കുന്നുണ്ട്. ലോകമനസാക്ഷിയുടെ കൂടെ ഞങ്ങളും നില്‍ക്കുകയാണ്’, അദ്ദേഹം വ്യക്തമാക്കി പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ കോണ്‍ഗ്രസ് എന്തുകൊണ്ടു പരിപാടികള്‍ സംഘടിപ്പിക്കുന്നില്ലെന്ന് അവര്‍തന്നെ പറയണമെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെ. സുധാകരനെ പോലെ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ വാക്കുകള്‍ ശ്രദ്ധിച്ച്‌ ഉപയോഗിക്കണമെന്ന് സുധാകരൻറെ ‘പട്ടി’ പരാമര്‍ശം സംബന്ധിച്ച ചോദ്യത്തിന് ഉത്തരമായി പി.എം.എ സലാം പറഞ്ഞു. സുധാകരൻ ഏത് സാഹചര്യത്തിലാണ് ഇത് പറഞ്ഞതെന്ന് യുഡിഎഫും കോണ്‍ഗ്രസ് നേതൃത്വവും പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.