കുവൈറ്റ് : മെയ് 5 വ്യാഴാഴ്ച്ച വൈകിട്ട് 7 മണിക്ക് എൻ.ഇ.സി.കെ യിൽ നടത്തപ്പെടുന്ന ഗാനസന്ധ്യയുടെ ഒരുക്കങ്ങൾ പൂർത്തിയായി.
40 പേരടങ്ങുന്ന മെൻസ് വോയിസ് ഗായക സംഘത്തിന് സുപ്രസിദ്ധ ക്രൈസ്തവ ഗായകൻ ഡോ.ബ്ലസൻ മേമന നേതൃത്വം നൽകും.
Advertisements
ഇന്ത്യൻ അംബാസിഡർ സിബി ജോർജ്ജ് ഉത്ഘാടം ചെയ്യുന്ന ഈ സമ്മേളനത്തിൽ യശ: ശരീരനായ തോമസ് ചാണ്ടിയുടെ പത്നി മേഴ്സി ചാണ്ടിയെയും യശ: ശരീരനായ ടൊയോട്ടാ സണ്ണിച്ചായൻ്റെ പത്നി മോളി മാത്യുസിനെയും ആദരിക്കുന്നതാണ്
കൃത്യം 7 മണിക്ക് ആരംഭിക്കുന്ന ഈ സംഗീത സംഗമത്തിൽ കുവൈറ്റിലെ വിവിധ സഭാധ്യക്ഷന്മാരും സാംസ്‌കാരിക നായകരും പങ്കെടുക്കും.