നമ്മുടെ ആരോഗ്യത്തെ കൃത്യമായി ശ്രദ്ധിച്ചാല്‍ ആരോഗ്യത്തോടെ എത്ര കാലം വേണമെങ്കിലും ഇരിക്കാന്‍ സാധിക്കും. അത് ശരീരത്തിന്റെ മാത്രം പ്രത്യേകതയാണ്.നമ്മള് ഒട്ടും ശ്രദ്ധിക്കാതെ ഇരിക്കുമ്പോഴാണ് ശരീരത്തിന് ഫിറ്റ്നെസ് നഷ്ടപ്പെടുക. അപ്പോള്‍ അമിത ഭാരവും കുടവയറും പൊണ്ണത്തടിയുമെല്ലാം നമ്മളെ തേടി വരും.തീര്‍ച്ചയായും അതോടൊപ്പം അസുഖങ്ങളും നമ്മളെ തേടിയെത്തും. കൊഴുപ്പ് ധാരാളം അടങ്ങിയ ജങ്ക് ഫുഡുകള്‍ കഴിക്കുന്നതാണ് ഇതിന്റെയെല്ലാം പ്രശ്നം. ജങ്ക് ഫുഡുകളില്‍ നമ്മുടെ ശരീരത്തിന് ആവശ്യമായ യാതൊന്നും ഇല്ല. നിങ്ങള്‍ കഴിക്കേണ്ട ആരോഗ്യകരമായ പച്ചക്കറികള്‍ അടക്കമുള്ള കാര്യങ്ങളാണ്. അത് എന്തൊക്കെയാണെന്ന് നോക്കാം.
നമ്മുടെ ശരീരത്തിന് ഇഞ്ചി ഒരുപാട് ഗുണം ചെയ്യും. ഡയറ്റിലേക്ക് ഇഞ്ചി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ഇഞ്ചി കൊണ്ടുള്ള ചായ വെറും വയറ്റില്‍ കഴിക്കുക. നമ്മള് എഴുന്നേറ്റ ഉടനെ കഴിക്കുന്നത് ഇഞ്ചി ചേര്‍ത്ത ചായയായിരിക്കണം. ഇഞ്ചിയില്‍ ഒരുപാട് ഗുണങ്ങളുണ്ട്. അതിവേഗം നമ്മുടെ കലോറികളെ ഇല്ലാതാക്കാന്‍ ഇഞ്ചിക്ക് സാധിക്കും.അതുപോലെ നമ്മുടെ അമിത വിശപ്പിനെയും ഇവ നിയന്ത്രിച്ച് നിര്‍ത്തും. ഗാസ്ട്രിക് എന്സൈമുകള്ഇവയില് അടങ്ങിയിട്ടുണ്ട്. ഇവ ദഹനം എളുപ്പത്തിലാക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അമിത വിശപ്പ് കുറയുന്നതിലൂടെ നമ്മുടെ കുടവയര്‍ കുറഞ്ഞ് കിട്ടും. അനാവശ്യമായി ഭക്ഷണം കഴിക്കുന്നതും അവസാനിക്കും. അളവില്‍ കവിഞ്ഞ് ഭക്ഷണം കഴിക്കുന്നതാണ് പലപ്പോഴും പൊണ്ണത്തടിക്കെല്ലാം കാരണമായിമാറുന്നത്. ഇതെല്ലാം ഇഞ്ചി ചേര്‍ത്ത ചായ കഴിക്കുന്നതിലൂടെ മാറിക്കിട്ടും.ദഹനം കൃത്യമായി നടന്നാല്‍ മാത്രമേ ഭാരവും അതുപോലെ കുടവയറും കുറയ്ക്കാനാവൂ. നമ്മുടെ ദഹനത്തിനെ വേഗത്തിലാക്കുന്ന ഘടകങ്ങള്‍ ഇഞ്ചിയും ചെറുനാരങ്ങയും ചേര്‍ത്ത് കഴിച്ചാല്‍ ലഭിക്കും. അത് ശരീരത്തെ ഹെല്‍ത്തിയാക്കി മാറ്റും. ഗ്യാസ് നിറഞ്ഞാല്‍ നമുക്ക് ഓക്കാനം അടക്കം വരും. എന്നാല്‍ ഇഞ്ചിയും ചെറുനാരങ്ങും ചേര്‍ത്ത് കഴിഞ്ഞാല്‍ ഈ പ്രശ്നങ്ങള്‍ ഉണ്ടാവില്ല.
അത് മാത്രമല്ല മികച്ചൊരു രോഗപ്രതിരോധ ശേഷിയെ ഉണ്ടാക്കിയെടുക്കാനും ഇഞ്ചി കഴിക്കുന്നതിലൂടെ സാധിക്കും. നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യവും അതുപോലെ മെച്ചപ്പെടും. രക്തയോട്ടം മെച്ചപ്പെടുത്താന്‍ ഇഞ്ചിയില്‍ അടങ്ങിയിട്ടുള്ള ചെറുനാരങ്ങയ്ക്ക് സാധിക്കും. ഇഞ്ചിയില്‍ ആന്റി ഓക്സിഡന്റ് ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.
ഇഞ്ചിക്ക് മാത്രമല്ല ശരീരത്തെ ആരോഗ്യകരമാക്കാന്‍ മഞ്ഞളിനും സാധിക്കും. മഞ്ഞളിനെ കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്. ഇവയില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മെറ്റാബോളിസത്തെ മെച്ചപ്പെടുത്തും. അതിലൂടെ വയറിന് ചുറ്റും അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യാന്‍ സാധിക്കും.ഉലുവയും അതുപോലെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ബാലന്‍സ് ചെയ്ത് നിര്‍ത്താന്‍ ഉലുവയ്ക്ക് സാധിക്കും. വേഗത്തില്‍ ഭാരവും കുറയും. മെറ്റാബോളിസം വേഗത്തിലാവുന്നത് കൊണ്ടാണിത്.