31-ാമത് ഓൾ ഇന്ത്യാ ഗിരിദീപം ട്രോഫിക്ക് പ്രൗഢഗംഭീരമായ തുടക്കം : ആദ്യ മത്സരത്തിൽ ഗിരി ദീപത്തിന് വിജയം

കോട്ടയം : 31-ാമത് ഓൾ ഇന്ത്യാ ഗിരിദീപം ബാസ്‌കറ്റ്‌ബോൾ ട്രോഫി, 17-ാമത് ഗിരിദീപം വോളിബോൾ ട്രോഫി, 15-ാമത് ജൂനിയർ ബാസ്ക്കറ്റ്‌ബോൾ ടൂർണമെൻ്റുകൾക്ക് ഗിരിദീപം ഫ്ളഡ് ലിറ്റ് ഇൻഡോർ സ്റ്റേഡിയത്തിൽ പ്രൗഢഗംഭീരമായ തുടക്കം. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ. ഗിരിദീപം ട്രോഫി ഉദ്ഘാടനം നിർവ്വഹിച്ചു. ബഥനി സന്യാസ സമൂഹങ്ങളുടെ സുപ്പീരിയർ ജനറൽ റവ. ഡോ. ഗീവർഗീസ് കുറ്റിയിൽ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ഇൻ്റർ നാഷണൽ വോളിബോൾ താരം ഷോൺ ടി. ജോൺ ഗിരിദീപം മുൻ ബാസ്ക്‌കറ്റ്ബോൾ നാഷണൽ താരമായ സൂസൻ ഫ്ളോറൻ്റീന എന്നിവർ പങ്കെടുത്തു.

Advertisements

സമ്മേളനത്തിൽ ഗിരിദീപം സ്ഥാപനങ്ങളുടെ ഡയറക്‌ടർ റവ. ഫാ. മാത്യു ഏബ്രഹാം മോടിയിൽ പതാക ഉയർത്തി. ഗിരിദീപം ബഥനി സെൻട്രൽ സ്‌കൂൾ പ്രിൻസിപ്പൽ റവ. ഫാ. സത്യൻ തോമസ് ., ഗിരിദീപം ബഥനി ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ റവ. ഫാ. സൈജു കുര്യൻ., ഗിരിദീപം കോളേജ് ഡയറകട്ർ റവ. ഫാ. റോബിൻ ഈട്ടിത്തടത്തിൽ , റവ. ഫാ. ജോൺ തുണ്ടിയിൽ , ഗിരിദീപം സ്ഥാപനങ്ങളുടെ അസി. ബർസാർ റവ. ഫാ. ഡേവിഡ് ചരുവിളയിൽ, വൈസ് പ്രിൻസിപ്പൽ – ഗിരിദീപം ബഥനി എച്ച്.എസ്.എസ് ബിനു സുരേഷ് , വൈസ് പ്രിൻസിപ്പൽ ഗിരിദീപം ബഥനി സെൻട്രൽ സ്‌കൂൾ ഇന്ദു തോമസ്, ( സുപ്പർവൈസർ ഗിരിദീപം ബഥനി എച്ച്.എസ്.എസ് അഞ്ജന കെ.എൻ, പി.ടി.എ പ്രസിഡൻ്റ് ബിനു കെ.ആർ , ചീഫ് കോർഡിനേറ്റർ ബിജു ടി. തേമാൻ, (ഇൻ്റർ നാഷണൽ ബാസ്‌കറ്റ്ബോൾ പരിശീലകൻ) കോർഡിനേറ്റർ ലാലുമോൻ ജെ., (വോളിബോൾ പരിശീലകൻ) എന്നിവർ പങ്കെടുത്തു.ഉദ്ഘാടനമത്സരത്തിൽ ആൺകുട്ടികളുടെ ബാസ്ക്‌കറ്റ്ബോൾ മത്സരത്തിൽ ഗിരിദീപം കോട്ടയം, ജ്യോതിനികേതൻ ആലപ്പുഴയെ 43ന് എതിരെ 59 പോയിൻ്റുകൾക്ക് പരാജയപ്പെടുത്തി ആദ്യ മത്സരത്തിൽ വിജയിച്ചു. ഗിരിദീപത്തിനുവേണ്ടി ജോഹാൻ തോമസ് ജോജി 33 പോയിന്റും ജ്യോതിനികേതനുവേണ്ടി അക്ഷയ് അലക്‌സ് 18 പോയിന്റും നേടി ടോപ്സ്കോറർമാരായി. വോളിബോൾ ഉദ്ഘാടനമത്സരത്തിൽ ആതിഥേയരായ ഗിരിദീപം കോട്ടയം തുടർച്ചയായ മൂന്ന് സെറ്റുകൾക്ക് എച്ച്.എം.വൈ.എം. എസ്. ഹയർ സെക്കൻഡറി സ്‌കൂൾ കൊട്ടുവള്ളിക്കാടിനെ പരാജയപ്പെടുത്തി ആദ്യ മത്സരത്തിൽ വിജയികളായി സ്കോർ 25-13, 25-05, 25-11. ടൂർണമെന്റുകളുടെ ഫൈനൽ മത്സരങ്ങൾ 28-ാം തീയതി (തിങ്കൾ) രാവിലെ 7 മണി മുതൽ ഗിരിദീപം ഫ്ളഡ്‌ലിറ്റ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്നതാണ്.

Hot Topics

Related Articles