കഞ്ഞിക്കുഴിയില്‍ നിന്നും
ജാഗ്രതാന്യൂസ് ലൈവ്
പ്രത്യേക ലേഖകന്‍
കോട്ടയം: കഞ്ഞിക്കുഴി മുട്ടമ്പലം സ്കൈലൈന്‍ എക്സോര്‍ട്ടിക്കാ ഫ്ളാറ്റില്‍ നിന്നും 15 വയസുള്ള പെണ്‍കുട്ടി താഴെ വീണു. പള്ളിക്കൂടം സ്കൂളിലെ വിദ്യാര്‍ത്ഥിനി റിയാ മാത്യുവാണ് ഫ്ളാറ്റിന്റെ പതിമൂന്നാം നിലയില്‍ നിന്നും താഴെ വീണത്. അപകടം നടന്നത് ആരും കാണാതിരുന്നതിനാല്‍ അബോധാവസ്ഥയില്‍ പതിനഞ്ച് മിനിറ്റോളമാണ് കുട്ടി നിലത്ത് വീണു കിടന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് നിലത്ത് വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്ന് രാത്രി 10 മണിയോടെയാണ് സംഭവം.