‘മരിക്കാന്‍ പോകുന്നുവെന്ന് അമ്മയ്ക്ക് സന്ദേശം അയച്ചു ‘; കാസര്‍കോട് 21 കാരിയായ നവവധു മരിച്ച നിലയില്‍

കാസര്‍കോട്: നവവധുവിനെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അരമങ്ങാനം ആലിങ്കാല്‍തൊട്ടിയില്‍ വീട്ടില്‍ രഞ്‌ജേഷിന്റെ ഭാര്യ കെ നന്ദനയെയാണ്(21) ഞായറാഴ്ച ഉച്ചയ്ക്ക് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏപ്രില്‍ 26നായിരുന്നു നന്ദനയുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു. പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ രവിയുടെയും സീനയുടെയും ഏകമകളാണ്.

Advertisements

ഇന്നലെ രാവിലെ താന്‍ മരിക്കാന്‍ പോവുകയാണെന്ന ഫോണ്‍ സന്ദേശം നന്ദന അമ്മ സീനയ്ക്ക് അയച്ചിരുന്നു. സന്ദേശം ലഭിച്ചയുടന്‍ തന്നെ ഭര്‍തൃവീട്ടുകാരെ ഇക്കാര്യം അറിയിച്ചു. ഇതിന് പിന്നാലെ റൂമിന്റെ വാതില്‍ മുട്ടിയിട്ടും തുറന്നില്ല. വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Hot Topics

Related Articles