വർക്കല: മലയാളി യുവതിയെ ഷാർജയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധുക്കള്‍. വർക്കല ഓടയം ഇബ്രാഹിമിന്റെ മൂന്നു മക്കളില്‍ ഇളയ പെണ്‍കുട്ടിയായ യസ്ന കഴിഞ്ഞ ദിവസം ഷാർജയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കവിലിയില് പുളിമൂട്ടം ഫിറോസ് ബില്‍ഡിങ്ങില്‍ ഷംനാദാണ് യുവതിയുടെ ഭർത്താവ് അഞ്ചു വയസ്സുള്ള ഒരു മകനുണ്ട്.
ഷംനാദിനെതിരായ പെണ്‍കുട്ടിയുടെ സഹോദരിമാരുടെ മൊഴി പുറത്ത് വന്നു. പെണ്‍കുട്ടി ഒരിക്കലും തൂങ്ങി മരിക്കത്തില്ലെന്നും അത്തരത്തിലൊരു തീരുമാനത്തിലെത്തിയത് ഗാർഹിക പീഡനം മൂലമാണ് മരണമെന്നാണ് യസ്നയുടെ സഹോദരി ആരോപിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“നിരന്തരം ഒരു സൈക്കോ രീതിയിലുള്ള സ്വഭാവ വൈകൃതമുള്ള ഒരാളാണ് ഷംനാദ്. വിവാഹ ബന്ധം വേർപ്പെടുത്താൻ സമ്മതിക്കാതെ, മാനസീക പീഡനം നടത്തി കൊലപ്പെടുത്തിയതാകാമെന്ന് സഹോദരി പറഞ്ഞു. വളരെയധികം മനക്കട്ടിയുള്ള പെണ്‍കുട്ടിയാണ് യസ്ന. ആത്മഹത്യയെന്നം ചെയ്യില്ല” – സഹോദരി പറയുന്നു. ഷാർജാ പൊലീസിന്റെ അന്വേഷണത്തില്‍ തൃപ്തരല്ലെന്നും കുടുംബം പറയുന്നു.