കുളത്തില്‍ ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടെ പെണ്‍കുട്ടി വീണുമരിച്ചു: മരിച്ചത് കരിയിലക്കുളങ്ങര സ്വദേശിനി 

ആലപ്പുഴ: കുളത്തില്‍ ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടെ പെണ്‍കുട്ടി വീണുമരിച്ചു. ഇന്നലെ രാവിലെ 10 മണിയോടെ കരിയിലക്കുളങ്ങരയിലായിരുന്നു സംഭവം. കരിയിലക്കുളങ്ങര പത്തിയൂർക്കാല ശിവനയനത്തില്‍ ശിവപ്രസാദിന്റെ മകള്‍ ലേഖയാണ് മുങ്ങിമരിച്ചത്. വീടിന്‌സമീപമുള്ള കുളത്തില്‍ ചൂണ്ടയിടുകയായിരുന്നു ലേഖ. ഇതിനിടെ കാല്‍ വഴുതി കുളത്തില്‍ വീഴുകയായിരുന്നു. പെണ്‍കുട്ടിയ്‌ക്ക് നീന്തലറിയില്ലായിരുന്നു എന്ന് പ്രദേശവാസികള്‍ പറഞ്ഞു. പ്‌ള‌സ് ടുവിന് ശേഷം ബിരുദപ്രവേശനത്തിന് കാത്തിരിക്കുകയിരുന്നു പെണ്‍കുട്ടി.

Advertisements

അതേസമയം, കണ്ണൂരില്‍ മാച്ചേരി മുത്തപ്പൻ ക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ കുളിക്കുന്നതിനിടെ രണ്ട് വിദ്യാർത്ഥികള്‍ മുങ്ങി മരിച്ചത് ദിവസങ്ങള്‍ക്ക് മുൻപാണ്. മൗവ്വഞ്ചേരി കാട്ടില്‍ പുതിയ പുരയില്‍ മിസ്ബുല്‍ ആമിർ (12), മച്ചേരി അനുഗ്രഹില്‍ ആദില്‍ ബിൻ മുഹമ്മദ് (11) എന്നിവരാണ് മരിച്ചത്. അഞ്ചരക്കണ്ടി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും. ജൂണ്‍ 29ന് ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൂന്നു കുട്ടികളാണ് ഇവിടെ എത്തിയത്. ഇതില്‍ ആമിറും ആദിലുമാണ് കുളിക്കാൻ ഇറങ്ങിയത്. ഇരുവരെയും കാണാതായപ്പോള്‍ കരയിലിരിക്കുകയായിരുന്ന കുട്ടി സമീപത്തെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. പരിസരത്തുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ഉടൻ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Hot Topics

Related Articles