തിരുവനന്തപുരം : ബിജെപി നേതാവും നടനുമായ ജി.കൃഷ്ണകുമാറിൻ്റെ മകള്‍ ദിയ കൃഷ്ണയുടെ ‘ഓഹ് ബൈ ഓസി’ എന്ന സ്ഥാപനത്തില്‍ വനിതാ ജീവനക്കാർ സാമ്ബത്തിക തിരുമറി നടത്തിയതിന്റെ തെളിവുകള്‍ കണ്ടെത്തി പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം.കഴിഞ്ഞ 11 മാസത്തിനിടയിലെ ഇവരുടെ യുപിഐ ബാങ്ക് ഇടപാടുകളില്‍ പരിശോധിച്ചപ്പോഴാണ് ലക്ഷങ്ങളുടെ കൈമാറ്റം സ്ഥിരീകരിച്ചത്. ഇതില്‍ ഭൂരിഭാഗം തുകയും പിൻവലിച്ചെന്നും കണ്ടെത്തല്‍. ഓഡിറ്ററെ ഉപയോഗിച്ച് ബാങ്ക് ഇടപാടുകള്‍ വീണ്ടും പരിശോധിക്കാനും പൊലീസ് തീരുമാനിച്ചു.
ഇതിനിടെ പൊലീസ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുന്നു എന്ന് മനസ്സിലായതോടെ വനിതാ ജീവനക്കാർ അഭിഭാഷകൻ മുഖേന മുൻകൂർ ജാമ്യ അപേക്ഷയ്ക്കായി തിരുവനന്തപുരം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ ഇന്നലെ അപേക്ഷ നല്‍കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം ദിയാ കൃഷ്ണയുടെ സ്ഥാപനത്തില്‍ കഴിഞ്ഞ ഒരു വർഷത്തോളമായി ഓഡിറ്റ് നടത്തിയിരുന്നില്ലെന്നും 69 ലക്ഷം തിരിമറി നടത്തിയെന്ന പരാതി വ്യാജമാണെന്നും വനിതാ ജീവനക്കാരുടെ അഭിഭാഷകൻ മുഹമ്മദ് ഉനൈസ് 24 നോട് പറഞ്ഞു. 11 മാസമായി സാമ്ബത്തിക ഇടപാടുകള്‍ നടത്തിയത് സ്റ്റാഫുകള്‍ ആണ്. ഇവരുടെ അക്കൗണ്ടിലേക്ക് വന്നത് 27 ലക്ഷം രൂപയാണ്. ശമ്ബളം ഒഴിച്ചുള്ള മുഴുവൻ തുകയും തിരിച്ചു നല്‍കിയെന്നും ഇതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ് അടക്കമുള്ള തെളിവുകള്‍ കോടതിയില്‍ നല്‍കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി.