ഭക്തരോടുള്ള വാക്ക് പാലിക്കുവാൻ ഗവർണർ എത്തി : തിരുപനയ നൂർക്കാവ് ത്രിപുര സുന്ദരി ദേവി ക്ഷേത്രം സന്ദർശിച്ചു

എടത്വ: സമയപരിമിതി മൂലം ക്ഷേത്ര ദർശനം നടത്തുവാൻ സാധിക്കാത്തതിനെ തുടർന്ന് ഗവർണർ ഭക്തരുടെ മുമ്പാകെ പറഞ്ഞ വാക്ക് പാലിക്കുവാൻ എത്തി.ഗോവ ഗവർണർ അഡ്വ.പി.എസ് ശ്രീധരൻ പിള്ളയാണ് തിരുപനയ നൂർക്കാവ് ത്രിപുര സുന്ദരി ദേവി ക്ഷേത്രം സന്ദർശിച്ച് ദർശനം നടത്തുവാൻ എത്തിയത്.

Advertisements

തിരുപനയനൂർകാവ് ത്രിപുര സുന്ദരി ദേവി ക്ഷേത്രത്തിലെ കൃഷ്ണശിലാ ധ്വജം യു.ആർ.എഫ് ലോക റിക്കോർഡിൽ ഇടം പിടിച്ചത് സംബന്ധിച്ച് ഉള്ള
പ്രഖ്യാപനവും സർട്ടിഫിക്കറ്റ് സമർപ്പണത്തിനും ഗോവ ഗവർണ്ണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള സെപ്റ്റംബർ 27ന് ഇവിടെ എത്തിയിരുന്നു. തിരക്കിട്ട് മറ്റൊരു പരിപാടിയിൽ സംബന്ധിക്കുന്നതിന് വേണ്ടി ചടങ്ങ് കഴിഞ്ഞ് പോകുകയായിരുന്നു. സമയ പരിമിതി മൂലം ക്ഷേത്ര ദർശനം നടത്താൻ സാധിക്കുന്നില്ലെന്നും ഒരു ദിവസം ശാന്തമായി വന്ന് അത് നിർവഹിക്കുമെന്ന് വേദിയിൽ പറഞ്ഞിരുന്നു. ക്ഷേത്രസന്നിധിയിൽ തുലാഭാരം നടത്തിയാണ് അഡ്വ. പി. എസ് ശ്രീധരൻ പിള്ള മടങ്ങിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്ഷേത്രതന്ത്രി നീലകണ്ഠരര് ആനന്ദ് പട്ടമന,ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, യു.ആർ.എഫ് ഏഷ്യൻ ജൂറി ഡോ.ജോൺസൺ വി. ഇടിക്കുള ,പൊതുപ്രവർത്തകൻ പിയൂഷ് പ്രസന്നൻ ,ക്ഷേത്ര സെക്രട്ടറി അജികുമാർ കലവറശ്ശേരിൽ ക്ഷേത്ര ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു.

ബി.ജെ.പി. വൈസ് പ്രസിഡൻ്റ് ടി.കെ.അരവിന്ദാക്ഷൻ, ആർ.എസ്.എസ്. ജില്ലാ ഗ്രാമ വികാസ് പ്രമുഖ് എം.സി.ശിവദാസ്, സഹാർ ഭാരതി ജില്ലാ അധ്യക്ഷൻ ഡി.പ്രസന്നകുമാർ, ദിനേശ് കുമാർ തകഴി, സന്തോഷ് കുമാർ പറമ്പിശ്ശേരിൽ എന്നിവർ സംബന്ധിച്ചു.

തലവെടി തിരുപനയനൂർ കാവ് ദേവി ക്ഷേത്രത്തിലാണ് 44 അടി ഉയരമുള്ള കൃഷ്ണശില ധ്വജം കഴിഞ്ഞ ഏപ്രിൽ 3 ന് പ്രതിഷ്ഠിച്ചത്. ഈ കൊടിമരത്തിൻ്റെ ആധാരശിലയുടെ ഭാരം 6 ടൺ ആണ്.നിറയെ കൊത്തുപണികൾ ഉള്ള കൊടിമരത്തിൻ്റെ ഏറ്റവും താഴെ ചതുരാകൃതിയിലും അതിന് മുകളിൽ 8 കോണുകളും അതിന് മുകളിൽ 16 കോണുകളും ഏറ്റവും മുകളിൽ വൃത്താകൃതിയിലുമാണ് നിർമ്മാണം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.