വൈക്കം: വല്ലകം സബ്‌സ്‌റ്റേഷന് സമീപം രണ്ട് ആടുകളെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നു. തമ്പിത്തറ സലിംകുമാറിന്റെ ആടുകളാണ് ചത്തത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.
Advertisements
വീടിന് സമീപമുള്ള പറമ്പിലാണ് ആടിനെ കെട്ടിയിരുന്നത്. ആടിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട് സലിംകുമാറിന്റെ ഭാര്യ ഓടിയെത്തി നായ്ക്കളെ ഓടിച്ചെങ്കിലും സംഭവസ്ഥലത്തുവച്ചുതന്നെ ഒരു ആട് ചത്തു. രണ്ടാമത്തെ ആടിനെ മൃഗാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചത്ത ആടിലൊന്ന് അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു.