കോട്ടയം : ഞാൻ ദൈവത്തിന് അടുത്തേയ്ക്ക് പോകുകയാണ് എന്ന് ആത്മഹത്യാക്കുറിപ്പ് എഴുതി വച്ച ശേഷം പതിനാറുകാരനായ പ്ളസ് വൺ വിദ്യാർത്ഥി ജീവനൊടുക്കി. ചങ്ങനാശേരി ക്രിസ്തുരാജ സ്കൂളിൽ എൻട്രൻസ് കോച്ചിങ്ങിനെത്തിയ മാനന്തവാടി സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിയെയാണ് ഹോസ്റ്റലിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പതിനാറുകാരനായ വിദ്യാർത്ഥിയാണ് ഞായറാഴ്ച പുലർച്ചെ ഹോസ്റ്റലിനുളളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഫാനിൽ തുങ്ങി നിൽക്കുന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ എത്തിയ ഹോസ്റ്റൽ അധികൃതരാണ് ഫാനിൽ തുങ്ങി നിൽക്കുന്ന കുട്ടിയെ കണ്ടത്. തുടർന്ന് സ്കൂൾ അധികൃതരെയും പൊലീസിനെയും ഹോസ്റ്റൽ അധികൃതർ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്ത് എത്തി മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. തുടർന്ന് ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാനന്തവാടി സ്വദേശിയായ കുട്ടിയുടെ മാതാവ് ഡോക്ടറാണ്. പിതാവ് കെ.എസ്.ഇ.ബിയിൽ എൻജിനീയറാണ്. മെഡിക്കൽ – എൻജിനീയറിങ്ങ് എൻട്രൻസ് പരീക്ഷയുടെ തയ്യാറെടുപ്പുകൾക്കായാണ് കുട്ടി ഇവിടെ എത്തിയിരുന്നത്. ശനിയാഴ്ച രാത്രി 12 മണിയ്ക്ക് ശേഷമാണ് കുട്ടി ഫാനിൽ തുങ്ങി മരിച്ചത് എന്ന് സംശയിക്കുന്നു. രണ്ടു പേജുള്ള ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.