കോട്ടയം : മൃഗസംരക്ഷണ വകുപ്പിലെ രാത്രികാല ജീവനക്കാര്‍ക്ക് നാലുമാസമായി വേതനം ലഭിക്കുന്നില്ല. ജനുവരി മാസം മുതല്‍ ശമ്പളം ലഭിക്കാത്ത സാഹചര്യത്തില്‍ വലിയ കടബാധ്യതയിലാണ് ജീവനക്കാര്‍. പ്രതിമാസം ഡോക്ടര്‍ക്ക് 44050 രൂപയും ഡ്രൈവര്‍ കം അറ്റന്റര്‍ക്ക് 18390 രൂപയുമാണ് ശമ്പളമായി ലഭിക്കേണ്ടത്. ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തിലായി 22 പേരാണ് വേതനമില്ലാ ജോലിയില്‍ തുടരുന്നത്. എംപ്ലോയിമെന്റ് മുഖാന്തിരം നിയമിതരായതിനാല്‍ സര്‍ക്കാരിന്റെ യാതൊരുവിധ ആനുകൂല്യവും ഈ വിഭാഗത്തിലെ ജീനക്കാര്‍ക്ക് ലഭിക്കുന്നില്ല. സര്‍ക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ടാണ് ശമ്പളം വൈകുന്നതിന് കാരണമായി പറയുന്നത്. എന്നാല്‍ സ്ഥിരം ജീവനക്കാര്‍ക്കും വകുപ്പിലെ മറ്റുള്ള പ്രവര്‍ത്തനങ്ങള്‍ക്കും യത്ഥേഷ്ടം സാമ്പത്തികം ലഭിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
ക്ഷീരകര്‍ഷകര്‍ക്ക് അടിയന്തിര സേവനം ലഭ്യമാക്കുന്നതിന് ഏകദേശം പത്ത് വര്‍ഷം മുന്‍പാണ് സംസ്ഥാനത്ത് മൃഗസംരക്ഷവകുപ്പ് രാത്രികാല സേവനം ആരംഭിക്കുന്നത്. ഈ കാലയളവില്‍ ആദ്യമായാണ് മാസങ്ങളായി വേതനം ലഭിക്കാത്ത സാഹചര്യം. 2024 മാര്‍ച്ച് 23 ാം തീയതി 26 ലക്ഷം രൂപ അനുവദിച്ചെങ്കിലും ജില്ലയിലെ ഒരു ബ്ലോക്കില്‍ മാത്രം രണ്ട് മാസത്തെ ശമ്പളം ട്രഷറി മാറി നല്‍കി. ബാക്കി തുക സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം സറണ്ടര്‍ ചെയ്തതായി ജില്ലാ വെറ്ററിനറി ഉദ്യോഗസ്്ഥര്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശമ്പളം രണ്ട് ആഴ്ചയ്ക്കുള്ളില്‍ – ഡോ.അനില്‍കുമാര്‍ (ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍)
കോട്ടയം ജില്ലയില്‍ മാത്രമല്ല സംസ്ഥാനത്ത് ഉടനീളം പലര്‍ക്കും ശമ്പളം നല്‍കിയിട്ടില്ല. ജീവനക്കാര്‍ ട്രഷറികളില്‍ ബില്ലുകള്‍ സമര്‍പ്പിച്ചിട്ടുണ്ട് , അലോട്ട്‌മെന്റ് ലഭിച്ചാല്‍ ഉടന്‍ തന്നെ ജീവനക്കാരുടെ അക്കൗണ്ടിലേയ്ക്ക് വേതനം നല്‍കും. ഏകദേശം രണ്ടാഴ്ചയ്ക്കുള്ളില്‍ അലോട്ട്‌മെന്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്