ന്യൂഡൽഹി : യുപിഐ ആപ്പുകള്‍ വഴിയാണ് ഇന്ന് എല്ലാവരും പണം കൈമാറുന്നത്. എന്നാല്‍ യുപിഐയുടെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ പോലും ശരിയായി മനസിലാക്കാതെയാണ് പലരും ഇത് ഉപയോഗിക്കുന്നത്. പലരും പണം അയക്കാനും, ആരെങ്കിലും തനിക്ക് പണം അയച്ചിട്ടുണ്ടോ എന്ന് നോക്കാനും, അക്കൗണ്ടിലെ ബാലന്‍സ് നോക്കാനും . ഭൂരിഭാഗം പേര്‍ക്കും അറിയുള്ളു. അതിലപ്പുറമുള്ള കാര്യങ്ങളൊന്നും ഒരു സാധാരണക്കാരനും അറിയാന്‍ ശ്രമിക്കാറില്ല. അതിനാല്‍ തന്നെ തട്ടിപ്പുകാര്‍ക്ക് ഇത്തരം സാധാരണക്കാരെ പറ്റിക്കാനും എളുപ്പമാണ്. ഡിജിറ്റലായുള്ള പണം തട്ടിപ്പ് കേസുകള്‍ ഇന്ന് വളരെക്കൂടുതലാണ്. എത്രയൊക്കെ സാക്ഷരതയുണ്ട് എന്ന് പറഞ്ഞാലും മറ്റുള്ളവരെ പറ്റിക്കുന്നതിലും മറ്റുള്ളവരാല്‍ പറ്റിക്കപ്പെടാനും മലയാളിക്ക് ഒരു പ്രത്യേക കഴിവാണുള്ളത്.
യുപിഐ വഴി പണം അയക്കാന്‍ പല വഴികളുണ്ടെങ്കിലും, സാധാരണയായി എല്ലാവരും ഉപയോഗിക്കുന്നത് രണ്ട് വഴിയാണ്. മൊബൈല്‍ നമ്ബരിലേക്കും, ക്യു ആര് കോഡ് സ്കാന്‍ ചെയ്തും. മൊബൈല്‍ നമ്ബര്‍ വഴി ഇടപാട് നടത്താന്‍, പണം അയയ്ക്കുന്ന ആളും പണം സ്വീകരിക്കുന്ന ആളും ഒരേ യുപിഐ ആപ്പ് തന്നെ ഉപയോഗിക്കണമെന്ന് നിബന്ധനയുണ്ട്. ഒരാപ്പില്‍ നിന്ന് മറ്റൊരാപ്പിലേക്ക് പണം അയയ്ക്കാന്‍ യിപിഐ ഐഡി വേണം. ഇപ്പോള്‍ ചില ആപ്പുകള്‍ ഫോണ്‍ നമ്ബര്‍ തന്നെ യുപിഐ ഐഡി ആക്കാനുള്ള അവസരം നല്‍കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ രണ്ട് വഴികളിലും ഏവര്‍ക്കും പ്രിയപ്പെട്ടത് ക്യൂ ആര് കോഡ് സ്കാന്‍ ചെയ്യുന്നതാണ്. അതാകുമ്ബോള്‍ വേറെ മെനക്കേടൊന്നുമില്ലെന്നാണ് പലരും പറയുന്നത്. കോഡ് സ്കാന്‍ ചെയ്യുക, എത്ര പണം അയക്കണമെന്ന് രേഖപ്പെടുത്തണം, പിന് നമ്ബര്‍ അടിക്കണം. സംഗതി തീര്‍ന്നു. എന്നാല്‍ നമ്മള് മറ്റൊരാള്‍ക്ക് അങ്ങോട്ട് പണം അയയ്ക്കാന്‍ മാത്രമേ ക്യൂ ആര് കോഡ് സ്കാന്‍ ചെയ്യേണ്ടതുള്ളു. മറ്റൊരാളില്‍ നിന്ന് പണം സ്വീകരിക്കാന്‍ നമ്മള് ക്യൂ ആര് കോഡ് സ്കാന്‍ ചെയ്യേണ്ടതോ പിന് കോഡ് രേഖപ്പെടുത്തുകയോ വേണ്ട. ഈ അറിവ് പലര്‍ക്കുമില്ല എന്നതാണ് വസ്തുത. അതിനാല്‍ തന്നെ ഈ അറിവില്ലായ്മയെയാണ് തട്ടിപ്പുകാര്‍ മുതലെടുക്കുന്നത്. നമ്മളെല്ലാം ഏറ്റവും അധികം സമയം ചെലവഴിക്കുന്ന വാട്സാപ്പിലൂടെയാണ് ക്യൂ ആര് കോഡ് തട്ടിപ്പ് വ്യാപകമായി നടക്കുന്നതും.
തട്ടിപ്പുകാര്‍ പല വിധത്തില്‍ നിങ്ങളെ സമീപിക്കും. ഒഎല്‍എക്സിലോ മറ്റോ വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് നിങ്ങള്‍ പോസ്റ്റ് ചെയ്ത സാധനം വാങ്ങാന്‍ താത്പര്യമുണ്ടെന്നോ, അല്ലെങ്കില്‍ നിങ്ങള്‍ക്ക് ലോട്ടറി അടിച്ചെന്നോ, ലക്കി ഡ്രോയില്‍ സമ്മാനം നേടിയെന്നോ ഒക്കെ പറഞ്ഞ് അവര്‍ നിങ്ങളുടെ വാട്സാപ്പിലേക്ക് മെസേജ് അയക്കും. തൊട്ടുപിന്നാലെ നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം അയക്കാം എന്ന് പറഞ്ഞ് സന്ദേശം വരും. പണം അയക്കാനായി നിങ്ങളുടെ ബാങ്ക് വിവരങ്ങള്‍ ഒന്നും അവര്‍ ചോദിക്കില്ല. പകരം ഒരു ക്യൂ ആര് കോഡ് അയക്കും. അത് സ്കാന്‍ ചെയ്ത് എത്രയാണോ ലഭിക്കേണ്ട പണം ആ തുകയും ശേഷം പിന് നമ്ബരും രേഖപ്പെടുത്താനുള്ള സന്ദേശം വരും. ഇതെല്ലാം ചെയ്ത് കാത്തിരിക്കുമ്ബോള്‍ നിങ്ങളുടെ ഫോണിലേക്ക് സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റ് ആയ വിവരമായിരിക്കും വരിക.
അതായത് ക്യൂ ആര് കോഡ് സ്കാന്‍ ചെയ്ത വഴി നിങ്ങളുടെ പണം തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്ക് പോയിരിക്കുന്നു. നിങ്ങള്‍ സ്വമേധയാ പിന് നമ്ബര്‍ രേഖപ്പെടുത്തി പണം അയച്ചതിനാല്‍ ബാങ്കോ ആപ്പോ ഒന്നും നിങ്ങളുടെ കൂടെ ഉണ്ടാകില്ല. ആരും സഹായിക്കില്ല. ബാങ്കിന്റെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ലഭിക്കാന്‍ നിയമസാധുതയില്ല. അതിനാല്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ആരുടെയെങ്കിലും കൈയ്യില്‍ നിന്ന് പണം സ്വീകരിക്കാന്‍ നിങ്ങള്‍ ക്യൂ ആര് കോഡ് സ്കാന്‍ ചെയ്യുകയോ യുപിഐ പിന് നമ്ബര്‍ രേഖപ്പെടുത്തേണ്ടതോ ആയ യാതൊരു ആവശ്യവുമില്ല.വാട്സാപ്പിന്റെ അടുത്തിടെ പുറത്തിറങ്ങിയ ഫീച്ചര്‍ അനുസരിച്ച് ഒരാളുടെ കോണ്ടാക്ട് സേവ് ചെയ്യാനും ക്യൂ ആര് കോഡ് ഉപയോഗിക്കാം. ഇതും തട്ടിപ്പുകാര്‍ മുതലെടുക്കുന്നുണ്ട്. അതിനാല്‍ പരിചയമില്ലാത്തവര്‍ അയക്കുന്ന ക്യൂ ആര് കോഡ് ഉപയോഗിക്കുമ്ബോള്‍ വളരെ ശ്രദ്ധ പുലര്‍ത്തണം.