കളിയും ആവേശവും കൊള്ളാം; പക്ഷേ പോസ്റ്റിൽ കയറി ഗോളടിക്കരുത്..! മുന്നറിയിപ്പുമായി വൈദ്യുതി വകുപ്പ് 

കോട്ടയം: ഫുട്ബോൾ ലോകകപ്പിൻ്റെ ആവേശമാണ് ലോകമെമ്പാടും. ഈ ആവേശത്തിൽ കേരളവും കത്തിപ്പടരുകയാണ്. ആവേശം അലയടിക്കുമ്പോൾ മലയാളികൾ ഫ്ളക്സുകളും ഹോൾഡിങ്ങുകളുമായി നിറഞ്ഞു കഴിഞ്ഞു. ഇതിനിടെ പലപ്പോഴും അപകടങ്ങളും പതിവാണ്. ഇതിനിടെയാണ് ഇപ്പോൾ മുന്നറിയിപ്പുമായി കെഎസ്ഇബി രംഗത്ത് എത്തിയിരിക്കുന്നത്. 

Advertisements

കെഎസ്ഇബിയുടെ മുന്നറിയിപ്പ് ഇങ്ങനെ –    


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നവംബര്‍ 20ന് ഫിഫ ലോക ഫുട്.ബോള്‍ മാമാങ്കത്തിന് തുടക്കം കുറിക്കുകയാണ്. ഫുട്.ബോള്‍ ലഹരി കേരളത്തിന്റെ സിരകളിലും പടര്‍ന്നുകഴിഞ്ഞു. ഇഷ്ട താരങ്ങളുടെ വമ്പന്‍ ഹോര്‍ഡിംഗുകള്‍ സ്ഥാപിച്ചും പതാകകള്‍ കൊടി തോരണങ്ങളാക്കിയുമൊക്കെ ആഘോഷിക്കുകയാണ് ആരാധകര്‍. പലയിടങ്ങളിലും ഇവ സ്ഥാപിക്കുന്നത് കെ.എസ്.ഇ.ബി.യുടെ വൈദ്യുതിത്തൂണുകളിലും മറ്റ് പ്രതിഷ്ഠാപനങ്ങളിലുമാണെന്നത് ശ്രദ്ധയില്‍‍പ്പെട്ടിട്ടുണ്ട്. അത്യന്തം അപകടകരമായ പ്രവൃത്തിയാണിത്. ലൈനുകള്‍ക്ക് സമീപം കൊടി തോരണങ്ങളും ബോര്‍ഡുകളും സ്ഥാപിക്കുമ്പോള്‍ വൈദ്യുതാഘാതമേറ്റ് ഗുരുതരമായി പൊള്ളലേല്‍ക്കാന്‍ സാധ്യതയുണ്ട്. ഒരുപക്ഷേ മരണം പോലും സംഭവിക്കാം.

ആഘോഷവേളകള്‍ കണ്ണീരില്‍ കുതിരാതിരിക്കാന്‍ തികഞ്ഞ ജാഗ്രത അനിവാര്യമാണ്. വൈദ്യുതി ലൈനുകള്‍ക്കും മറ്റ് പ്രതിഷ്ഠാപനങ്ങള്‍ക്കും സമീപം ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്നത് നിയമവിരുദ്ധവും അപകടകരവുമാണെന്നും അത്തരം പ്രവൃത്തികള്‍ ഒഴിവാക്കണമെന്നും കെ എസ് ഇ ബി അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.