തൃശൂര്‍: മുഖ്യമന്ത്രിക്കെതിരെ നടത്തുന്നത് അര്‍ഥശൂന്യമായ പ്രതിഷേധമെന്ന് സിപിഎം പെളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കേന്ദ്ര ഏജന്‍സികള്‍ സ്വര്‍ണക്കടത്ത് വിഷയം അന്വേഷിച്ചതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം ഇതായിരുന്നു. എന്നിട്ട് ഇടതുപക്ഷത്തിന് അനുകൂല വിധിയുണ്ടാവുകയും ചെയ്തതാണെന്ന് കാരാട്ട് പറഞ്ഞു.
Advertisements
നിലവിലെ വിവാദത്തിന് പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ട്. ഇടതു സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ലക്ഷ്യമാണ് പിന്നില്‍. ഈ നീക്കം ജനം തിരിച്ചറിയുമെന്നും കാരാട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.