സ്വർണ്ണക്കടത്ത് കേസിൽ ഉയർന്ന് വന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതം ; സ്വപ്നയുടെ ആരോപണങ്ങള്‍ നിഷേധിച്ച്‌ ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച്‌

പത്തനംതിട്ട : വിവാദമായ സ്വർണ്ണക്കടത്ത് കേസിൽ സ്വപ്നയുടെ ആരോപണങ്ങള്‍ നിഷേധിച്ച്‌ ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച്‌. ഉയർന്ന് വന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. ഷാജ് കിരണുമായി മാധ്യമ പ്രവര്‍ത്തകന്‍ എന്നതിലുപരി മറ്റൊരു ബന്ധമില്ല എന്നും സഭ വക്തവ് സിജോ പന്തപ്പള്ളിയില്‍ ആവര്‍ത്തിച്ചു. സഭയെ അപകീര്‍ത്തിപ്പെടുത്തിയതിന് ഷാജ്‌ കിരണിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബിലീവേഴ്സ് ചര്‍ച്ച്‌ വ്യക്തമാക്കി.

Advertisements

ബിലീവേഴ്സ് ചര്‍ച്ച്‌ വഴി മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക് പണം എത്തിച്ചെന്നാണ് സ്വപ്ന സുരേഷ് പുറത്ത് വിട്ട ഷാജ് കിരണിന്‍റെ ശബ്ദരേഖയിലുള്ള ഗുരുതര ആരോപണം. കൊച്ചിയില്‍ തുടരുന്ന ഷാജ് കിരണിനെ ഇതുവരെ പൊലീസ് ചോദ്യം ചെയ്യാന്‍ തയ്യാറായിട്ടില്ല. എഡിജിപി എം ആര്‍ അജിത് കുമാറുമായി നടത്തിയ സംഭാഷണത്തിന്‍റെ വിവരങ്ങളും പുറത്ത് വന്ന സംഭാഷണത്തിലുണ്ട്. താന്‍ ഫോണ്‍ വഴി എഡിജിപിയുമായി സംസാരിച്ചിട്ടുണ്ടെന്ന് ഷാജ് കിരണ്‍ സമ്മതിച്ചിട്ടുണ്ട്.

Hot Topics

Related Articles