ഗാന്ധിനഗർ: കളഞ്ഞുകിട്ടിയ അരപ്പവൻ്റെ സ്വർണ്ണ കമ്മൽ ഉടമയെ കണ്ടെത്തി തിരിച്ച് നൽകി. കോട്ടയം മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന അർദ്ധ സർക്കാർ സ്ഥാപനമായ ഡിസിഎച്ചിലെ ജീവനക്കാരൻ കൃഷ്ണകുമാറിനാണ് കമ്മൽ കിട്ടിയത്. മെഡിക്കൽ കോളജിലെ നേഴ്സിംഗ് അസിസ്റ്റൻ്റ് ജസിയുടെ കമ്മലാണ് നഷ്ടപ്പെട്ടത്. ഈ മാസം സർവ്വീസിൽ നിന്നും വിരമിക്കുകയാണ് തൃശൂർ സ്വദേശിനിയായ ജെസി.
Advertisements