കോട്ടയം: ഉരച്ചു നോക്കിയാലും മുക്കുപണ്ടമാണെന്നു തിരിച്ചറിയാനാവില്ല. ഒറ്റ നോട്ടത്തിൽ തനി സ്വർണം തന്നെ. കോട്ടയം നഗരത്തിലെ സ്വർണ്ണപ്പണയം എടുക്കുന്ന സ്ഥാപനത്തിൽ സ്വർണമെന്ന പേരിൽ മുക്കുപണ്ടം പണയം വയ്ക്കാൻ എത്തിയ ചങ്ങനാശേരി പെരുന്ന സ്വദേശിയാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ചങ്ങനാശേരി പെരുന്ന സ്വദേശി ഡി.ദിൽജിത്തി(27)നെയാണ് കോട്ടയം ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയം നഗരത്തിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലാണ് ദിൽജിത്ത് സ്വർണം പണയം വയ്ക്കാൻ എത്തിയത്. തുടർന്ന്, ദിൽജിത്ത് സ്വർണമെന്ന പേരിൽ മുക്കുപണ്ടം നൽകി. ഇത് ഉരച്ച് നോ്ക്കിയെങ്കിലും സ്വർണത്തിന്റെ മാറ്റിൽ വ്യത്യാസം തോന്നി സ്ഥാപന അധികൃതർ പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് തട്ടിപ്പ് വ്യക്തമായത്. ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
ഉരച്ചു നോക്കിയാലും മുക്കുപണ്ടമാണെന്നു തിരിച്ചറിയാനാവില്ല; ദിൽജിത്തിന്റെ മുക്കുപണം തട്ടിപ്പ് നടന്നത് കോട്ടയം നഗരത്തിൽ; മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ ചങ്ങനാശേരി സ്വദേശി ഈസ്റ്റ് പൊലീസിന്റെ പിടിയിലായി
Advertisements