മലദ്വാരം അല്ല , സ്വർണം കടത്താൻ അര : 2. 266 കിലോഗ്രാം സ്വര്‍ണ്ണ മിശ്രിതവുമായി യുവാവ് പിടിയിൽ 

വയനാട്: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ ഒന്നരക്കോടിയോളം രൂപ വിലമതിക്കുന്ന 2. 266 കിലോഗ്രാം സ്വര്‍ണ്ണ മിശ്രിതം പിടികൂടി.കോഴിക്കോട്ടേക്കുള്ള കെ എസ് ആർ ടി സി  ബസിലെ യാത്രക്കാരനായ കൊടുവള്ളി സ്വദേശി ടി.സി സഫീറലിയാണ് സ്വര്‍ണം കടത്താൻ ശ്രമിക്കവേ പിടിയിലായത്. കുഴല്‍ രൂപത്തിലുള്ള ഫ്ലക്സ് പാക്കറ്റില്‍ സ്വര്‍ണ്ണ മിശ്രിതം നിറച്ച്‌ അരയില്‍ ബെല്‍റ്റ് പോലെ ചുറ്റിയാണ് സ്വര്‍ണ്ണം കടത്തിക്കൊണ്ടു വന്നത്. തൊണ്ടിമുതലിനെയും പ്രതിയെയുംഎൻഫോഴ്‌സ്‌മെന്റ് ജി എസ് ടി ടീമിന് കൈമാറി.എക്സൈസ് ഇൻസ്പെക്ടര്‍ എ.ജി തമ്ബിയുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ രാജേഷ് കോമത്ത്, പി.കെ.മനോജ്‌ കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാജീവൻ കെ വി, മഹേഷ്‌ കെ എം, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രസന്ന, അനിത എന്നിവര്‍ പങ്കെടുത്തു.

Advertisements

Hot Topics

Related Articles