തിരുവനന്തപുരം: ജനം ടിവി കോ ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്ബ്യാരുമായി ഉറ്റ സൗഹൃദമെന്ന് സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി. അനില്‍ നമ്ബ്യാര്‍ക്ക് ഗള്‍ഫില്‍ പോകാനുള്ള തടസം നീക്കി നല്‍കിയത് താനാണെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. ബിജെപിക്ക് വേണ്ടി യുഎഇ കോണ്‍സുലേറ്റിന്റെ സഹായങ്ങള്‍ അനില്‍ നമ്ബ്യാര്‍ തന്നോട് അഭ്യര്‍ത്ഥിച്ചതായും സ്വപ്‌ന കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
യു.എ.ഇയില്‍ വഞ്ചനാകേസ് നിലവിലുണ്ടായിരുന്നു. ഇതിനിടെയാണ് അറ്റ്‌ലസ് രാമചന്ദ്രന്റ അഭിമുഖത്തിനായി ദുബായ് സന്ദര്‍ശിക്കാൻ തീരുമാനിച്ചത്. അവിടെ സന്ദര്‍ശിച്ചാല്‍ അറസ്റ്റ് ഉണ്ടാകുമോ എന്ന് ഭയന്ന അനില്‍ നമ്ബ്യാര്‍ യാത്രാനുമതി ലഭിക്കാൻ സരിത്തിനെ സമീപിച്ചു. സരിത്ത് തന്നെ വിളിക്കാൻ നിര്‍ദേശിച്ചു. അതനുസരിച്ച് അനില്‍ നമ്ബ്യാര്‍ തന്നെ വിളിച്ചു. കോണ്‍സലേറ്റ് ജനറല്‍ വഴി യാത്രാനുമതി നല്‍കി.അതിന് ശേഷം തങ്ങള്‍ നല്ല സുഹൃത്തുക്കളായി. 2018ല്‍ താജ് ഹോട്ടലില്‍ അത്താഴ വിരുന്നിനായി അനില്‍ നമ്ബ്യാര്‍ തന്നെ വിളിച്ചിരുന്നു. ഒരുമിച്ച് ഡ്രിങ്ക്‌സ് കഴിച്ചു. അന്ന് യു.എ.ഇ നിക്ഷേപങ്ങളെക്കുറിച്ച് നമ്ബ്യാര്‍ അന്വേഷിച്ചു. ബി.ജെ.പിക്കു വേണ്ടി കോണ്‍സുലേറ്റിന്റെ സഹായങ്ങളും അനില്‍ നമ്ബ്യാര്‍ അഭ്യര്‍ത്ഥിച്ചുവെന്നും സ്വപ്‌ന മൊഴി നല്‍കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്വര്‍ണക്കടത്ത് സംബന്ധിച്ച വാര്‍ത്ത ചാനലുകളില്‍ വന്നപ്പോള്‍ അത് നിര്‍ത്താൻ കോണ്‍സുല്‍ ജനറല്‍ തന്റെ സഹായം അഭ്യര്‍ത്ഥിച്ചു. അഞ്ചാം തീയതി ഉച്ചയ്ക്ക് ഒളിവില്‍ പോകാൻ തിരുവനന്തപുരത്തെ ഒരു അഭിഭാഷകൻ നിര്‍ദേശിച്ചു.അതിന് മുൻപ് അനില്‍ നമ്ബ്യാര്‍ തന്നെ വിളിച്ചു. കസ്റ്റംസ് പിടിച്ചെടുത്ത സ്വര്‍ണ്ണം അടങ്ങിയ ബാഗേജ് ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്നും വ്യക്തിപരമായ ബാഗേജ് ആണെന്നും കോണ്‍സുല്‍ ജനറലിനെക്കൊണ്ട് പ്രസ്താവന ഇറക്കാൻ അനില്‍ നമ്ബ്യാര്‍ ആവശ്യപ്പെട്ടു. അനില്‍ നമ്ബ്യാരെ തിരിച്ചുവിളിച്ച് കോണ്‍സുല്‍ ജനറലിന്റെ പേരില്‍ ഒരു കത്ത് തയ്യാറാക്കി നല്‍കാൻ താൻ ആവശ്യപ്പെട്ടു.കത്ത് തയ്യാറാക്കി നല്‍കാം എന്ന് അനില്‍ നമ്ബ്യാര്‍ അറിയിച്ചു.കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ സ്വപ്‌ന സുരേഷ് പറഞ്ഞു.