പവന് 400 രൂപ കുറഞ്ഞു ; റെക്കോർഡ് വിലയിൽ നിന്ന് കൂപ്പുകുത്തി സ്വർണവില

കൊച്ചി: കുതിച്ചു കയറിയ സ്വർണവിലയിൽ വൻ ഇടിവ്. രണ്ടു ദിവസമായി റെക്കോഡ് വിലയിൽ തുടരുകയായിരുന്നു സ്വർണം ഇന്ന് പവന് 400 രൂപ കുറഞ്ഞ് 37,040 രൂപയും ഗ്രാമിന് 50 രൂപ കുറഞ്ഞ് 4,630 രൂപയുമായി വില ഇടിഞ്ഞു. രണ്ടു ദിവസമായി പവന് 37,440 രൂപയായിരുന്നു. ഒരു പവൻ സ്വർണത്തിന് ശനിയാഴ്ച 800 രൂപ വർധിച്ചിരുന്നു. ഈ മാസം ആദ്യം ആഴ്ചയിലെ നാല് ദിവസങ്ങളിൽ സ്വർണവില 560 രൂപ ഉയർന്നിരുന്നു.

Advertisements

ഒന്ന്, രണ്ടു തീയതികളിലെ 35,920 രൂപയാണ് മാസത്തെ താഴ്ന്ന നിരക്ക്. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 1,853.81 രൂപയിലാണ് വ്യാപാരം. റക്ഷ്യ- ഉക്രൈൻ സംഘർഷാവസ്ഥ സ്വർണത്തേയും ബാധിച്ചു. കഴിഞ്ഞദിവസം സ്വർണം ഔൺസിന് 1823.28 ഡോളറായിരുന്നു വില. പലിശ നിരക്ക് ഉയർത്താനുള്ള യു.എസ്. ഫെഡ് റിസർവ് നയവും സ്വർണ വിലയെ ബാധിച്ചു. ഈ മാസം തുടക്കത്തിൽ മാറ്റമില്ലാതെ തുടങ്ങിയ സ്വർണവില പിന്നീട് കുതിച്ചുയരുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അരുൺസ് മരിയ ഗോൾഡ്
സ്വർണ വില
ഗ്രാമിന് – 4,630
പവന് – 37,040

Hot Topics

Related Articles