തിരുവനന്തപുരം : സ്വർണം ബിരിയണി ചെമ്പിൽ കൊണ്ടുവന്നുവെന്ന മൊഴി കേട്ടപ്പോഴാണ് താനും അറിഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയം കത്തിച്ചാൽ വിജയനെയോ സർക്കാരിനെയോ തകർക്കാമെന്നാണ് ചിലരുടെ മോഹം. അങ്ങനെയൊന്നും അപകീര്‍ത്തിപ്പെടുന്നതല്ല തന്റെ പൊതുജീവിതം. അതിലെനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. ജനങ്ങൾക്ക് മുന്നിലുള്ള തുറന്ന പുസ്തകമാണ് താനെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷ് നല്കിയ രഹസ്യമൊഴിയുമായി ബന്ധപ്പെ,ട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിൽ സംഘർഷവും കലാപവും ഉണ്ടാക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷം നിയമസഭയിലും അതിന് ശ്രമം നടത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വയനാട് രാഹുൽ ഗാന്ധിഓഫീസിലെ ഗാന്ധിജിയുടെ ഫോട്ടോ തകർത്തത് എസ്.എഫ്.ഐ ക്കാരല്ല കോൺഗ്രസുകാരെന്ന് മുഖ്യമന്ത്രി . ആരുടെ കുബുദ്ധിയാണ് ഇതിന് പിന്നിൽ. ഗോഡ്സേ ചെയ്തത് ഇവർ പ്രതീകമായി ചെയ്യുന്നു.ഇവർ ഗാന്ധി ശിഷ്യരോ. ദേശാഭിമാനി ഓഫീസ് ആക്രമിച്ചതും കോൺഗ്രസുകാർ എന്നിട്ടും ഒരു നേതാവും തള്ളി പറയാൻ തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ കലാപക്കളമാക്കാൻ കോൺഗ്രസ് ശ്രമിച്ചാൽ ഇവിടെ നടപ്പില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വർണക്കടത്തു കേസിൽ ഒന്നുമില്ല. എന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ അത് ജനങ്ങളുടെ മുന്നിൽ വിലപ്പോവില്ല മുഖ്യമന്ത്രി പറഞ്ഞു.