കുടമാളൂർ ഫൊറോനായുടെ ആഭിമുഖ്യത്തിൽ ദമ്പതീ സംഗമം നടത്തി

മാന്നാനം: മാതൃവേദി-പിതൃവേദി കുടമാളൂർ ഫൊറോനായുടെ ആഭിമുഖ്യത്തിൽ മാന്നാനം സെന്റ് ജോസഫ് ആശ്രമ ദൈവാലയത്തിൽവച്ച് ദമ്പതി സംഗമം നടത്തി. പിത്യവേദി ഫൊറോനാ പ്രസിഡൻ്റ് ഷൈജു തോമസിന്റെ അധ്യക്ഷ തയിൽ ആർച്ച് ബിഷപ്പ് എമിരറ്റസ് ജോസഫ് പെരുന്തോട്ടം സംഗമം ഉദ്ഘാടനം ചെയ്തു. മാന്നാനം ആശ്രമം പ്രിയോർ റവ.ഡോ.കുര്യൻ ചാലങ്ങാടി മുഖ്യ പ്രഭാഷണം നടത്തി. സമ്മേളനത്തോടനുബന്ധിച്ച് ദമ്പതികളായ അധ്യാപകരെ അഭിവന്ദ്യ പിതാവ് ആദരിച്ചു. ഫൊറോനാ ഡയറക്‌ടർ റവ.ഫാ.ജസ്റ്റിൻ പുത്തൻപുരയിൽ, മാതൃവേദി അതിരൂപതാ പ്രസിഡൻ്റ് ഡോ.റോസമ്മ സോണി എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles