തിരുവനന്തപുരം: കഴക്കൂട്ടത്തിന് സമീപം കരിമണലിൽ പട്ടാപകൽ വീട്ടിൽ കയറി വീട്ടമ്മയുടെ മാല മോഷ്ടിച്ചു. കരിമണൽ മേലെ മണപ്പുറത്ത് വീട്ടിൽ ലീല (60)യുടെ കഴുത്തിൽ കിടന്ന മാലയാണ് കവർന്നത് . വീടിന്‍റെ അടുക്കള വശത്ത് കിണറ്റിൽ നിന്നും വെള്ളം കോരുകയായിരുന്ന വീട്ടമ്മയെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തിയശേഷം കഴുത്തിൽ മാല മോഷ്ടിക്കുകയായിരുന്നു.
തുടര്‍ന്ന് മോഷ്ടാവ് മാലയുമായി കടന്നുകളഞ്ഞു. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. സംഭവത്തില്‍ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് സ്വദേശി സുനില്‍ ആണ് അറസ്റ്റിലായത്. കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടെയാണ് മോഷ്ടാവ് വന്നതെന്ന് ലീല പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒളിച്ചുനിന്നയാള്‍ ചാടിവീഴുകയായിരുന്നു. വീടിന് സമീപം ആരുമറിയാതെ പതുങ്ങി നില്‍ക്കുകയായിരുന്നു. വെള്ളം എടുത്ത് അടുക്കള ഭാഗത്തിലൂടെ വീട്ടിനുള്ളിലേക്ക് കയറുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കഴുത്തില്‍ കയറി പിടിക്കുകയായിരുന്നു. വെള്ളം തട്ടിമറിച്ചിട്ട് ബലം പ്രയോഗിച്ച് മാല വലിച്ചു പൊട്ടിക്കുകയായിരുന്നു. കഴുത്തിന് മുറിവേറ്റു. പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടിയെന്നും ലീല പറഞ്ഞു.