തിരുവനന്തപുരം : കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് കേസ് സിബിഐ അന്വേഷിക്കും.അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണത്തിന് ഒരുങ്ങുകയാണ് സിബിഐ. ഇതിനായി സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടും. സംസ്ഥാനത്തെ സ്വര്‍ണക്കടത്ത് കേസുകളില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം നടത്താൻ സിബിഐ തീരുമാനിച്ചിരിക്കുന്നത്.
കസ്റ്റംസ് ഇൻസ്പെക്ടര്‍മാരായ അനീഷ് മുഹമ്മദ്, എസ് നിഥിൻ എന്നിവര്‍ ഉള്‍പ്പെട്ട സ്വര്‍ണക്കള്ളക്കടത്ത് കേസിലെ വിവരങ്ങള്‍ പുറത്തായതിന് പിന്നാലെ സിബിഐ വിശദവിവരങ്ങള്‍ അനേഷിച്ചിരുന്നു. എന്നാല്‍ കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനായി അന്വേഷണം കടുപ്പിക്കുകയാണ് സിബിഐ. സ്വതന്ത്രമായി കേസെടുത്ത് അന്വേഷിക്കാൻ സിബിഐയ്ക്കുള്ള പൊതു അനുമതി സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. അതിനാല്‍ അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. സര്‍ക്കാരുമായി ബന്ധപ്പെട്ട പല അഴിമതി കേസുകളിലും സിബിഐ അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി തേടുമ്പോള്‍ അത് നിഷേധിക്കുകയോ, അനുമതി നല്‍കാതെ നീട്ടികൊണ്ടു പോവുകയോ ആണ് സര്‍ക്കാര്‍ ചെയ്യുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അബുദാബിയില്‍ നിന്നും കൊണ്ടുവന്ന നാലരക്കിലോ സ്വര്‍ണം കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം ഡിആര്‍ഐ പിടികൂടിയതോടെയാണ് അനീഷ് മുഹമ്മദിന്റെയും നിഥിന്റെയും സഹായത്തോടെ മുമ്ബും സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് കള്ളക്കടത്ത് സംഘത്തിന്റെ മൊഴിയെടുത്തിരുന്നെങ്കിലും കേസിന്റെ തുടക്കത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം ലഭിച്ചിരുന്നു. സംഭവത്തില്‍ സിബിഐ വിവരങ്ങള്‍ തേടിയതോടെയാണ് തുടര്‍ നടപടികളുണ്ടായത്.