തിരുവനന്തപുരം : സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയ സ്വപ്‌ന സുരേഷിനെതിരേ പരാതിയുമായി മുൻ മന്ത്രി കെ.ടി.ജലീല്‍. കന്റോണ്‍മെന്റ് സ്‌റ്റേഷനിലാണ് ജലീൽ പരാതി നല്‍കിയത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ജലീല്‍ പറഞ്ഞു.
പി.സി.ജോര്‍ജിന്റെ പങ്കുള്‍പ്പെടെ അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളോടും സര്‍ക്കാര്‍ വൃത്തങ്ങളോടും ആലോചിച്ച ശേഷമാണ് കെ.ടി.ജലീല്‍ പരാതി നല്‍കിയത്. ആരോപണങ്ങള്‍ക്ക് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതായും കെ.ടി.ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെ.ടി.ജലീല്‍ പരാതി നല്‍കുന്നതിന് മുന്‍പ് മുഖ്യമന്ത്രി ഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് പരാതിയുമായി മുന്നോട്ട് പോകാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്.