കണ്ണൂർ: കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരന്റെ സുരക്ഷ ഇരട്ടിയാക്കി.സായുധ പൊലീസിന്റെ അകമ്പടിയോടെയാകും യാത്ര. ഇന്റലിജൻസ് റിപ്പോർട്ടിന് പിന്നാലെയാണ് സുധാകരന് പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയത്. സുധാകരന്റെ കണ്ണൂർ നാടാലിലെ വീടിന് സായുധ പൊലീസ് കാവൽ ഏർപ്പെടുത്തി.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ നേരത്തെ വർദ്ധിപ്പിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ കക്ഷികൾ സംസ്ഥാനത്താകെ പ്രതിഷേധങ്ങൾ നടത്തുന്നുണ്ട്. ഇതിനിടെ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലും പ്രതിഷേധമുണ്ടായിരുന്നു.
വിമാനത്തിലെ പ്രതിഷേധത്തെ ന്യായീകരിക്കുന്നില്ലെങ്കിലും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തളളിപ്പറയില്ലെന്ന് സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് സുധാകരന്റെ സുരക്ഷയും കൂട്ടുന്നത്.
സ്വർണ്ണക്കടത്ത് കേസ് അടക്കമുള്ള വിവാദങ്ങൾ; കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് സുരക്ഷ ഇരട്ടിയാക്കി; കണ്ണൂരിലെ വസതിയിലും സായുധ പൊലീസിന്റെ കാവൽ
Advertisements