തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചു. വിഷയത്തിൽ യു.ഡി.എഫിന്റെ യുവ എം.എൽ.എ ഷാഫി പറമ്പിൽ നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിക്കുകയാണ്. അടിയന്തര പ്രമേയം അവതരിപ്പിച്ചപ്പോൾ തന്നെ രണ്ടു തവണ ഭരണപക്ഷ ബഹളത്തെ തുടർന്ന് അടിയന്തര പ്രമേയം അവതരിപ്പിക്കുന്നത് തടസപ്പെട്ടു. സ്വർണ്ണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ യു.ഡി.എഫ് നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. വിഷയത്തിൽ പ്രമേയം അവതരിപ്പിച്ച് സംസാരിച്ച ഷാഫി പറമ്പിൽ കടുത്ത ആരോപണങ്ങളാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ ഉയർത്തുന്നത്.
ആരുടെയും അടിക്കളയിൽ വേവിച്ചതല്ല വിവാദങ്ങളെന്നു ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്‌ക്കെതിരെ ആരോപണം ഉയർന്നിട്ടും മാനനഷ്ടത്തിനു മുഖ്യമന്ത്രി കേസ് നൽകിയിട്ടില്ല. എന്തിനാണ് സരിത്തെന്ന കേസിലെ മറ്റൊരു പ്രതിയെ തട്ടിക്കൊണ്ടു പോയത്. ഇതു സംബന്ധിച്ചുള്ള വ്യക്തതയും മുഖ്യമന്ത്രി വരുത്തിയിട്ടില്ല. സ്വർണ്ണത്തടത്ത് കേസ് അട്ടിമറിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. പ്രതിപക്ഷത്തിന്റെ അടുക്കളയിലല്ല സ്വർണ്ണക്കടത്ത് കേസ് വേവിച്ചത്. പ്രതിപക്ഷത്തിന് പ്രത്യേക പരിഗണന ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.