സ്വർണ്ണക്കടത്ത് – ഡോളർക്കടത്ത് കേസ്: മുഖ്യമന്ത്രി രാജി വയ്ക്കണം; കോൺഗ്രസ് കരിദിനാചരണം നടത്തും

തിരുവനന്തപുരം: മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജൂൺ എട്ട് ബുധനാഴ്ച കോൺഗ്രസ് കരിദിനമാചരിക്കും. നയതന്ത്ര പാഴ്സൽ സ്വർണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് സ്വർണ്ണകള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി ജൂൺ 8ന് വൈകുന്നേരം കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തകർ വായ് മൂടിക്കെട്ടിപ്രകടനം നടത്തി കരിദിനം ആചരിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.

Advertisements

ഇതേ ആവശ്യം ഉന്നയിച്ച് ജൂൺ 10 വെള്ളിയാഴ്ച ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കളക്ടേറ്റ് മാർച്ച് നടത്തും. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് സ്വർണ്ണകള്ളക്കടത്ത് കേസിൽ ഒരു മുഖ്യമന്ത്രിക്ക് പങ്കുണ്ടാകുന്നതെന്നും ഇത് ജനാധിപത്യത്തിന് തന്നെ അപമാനമാണെന്നും രാധാകൃഷ്ണൻ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.