നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കാം; മുന്നറിയിപ്പുമായി കേരള പോലീസ്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

തിരുവനന്തപുരം: സൈബര്‍ തട്ടിപ്പുകള്‍ പണ്ട് കേട്ടതുപോലെയല്ല. വലിയ നെറ്റവര്‍ക്കായി കോടികളുടെ തട്ടിപ്പുകളാണ് ഇത്തരം സംഘങ്ങള്‍ തട്ടിയെടുക്കുന്നത്. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ നിരന്തരം വാര്‍ത്തയാവുകയാണ്. വെര്‍ച്ച്‌വല്‍ അറസ്റ്റും ഹാക്കിങ്ങും തുടങ്ങി ഒന്നു മാറുമ്ബോള്‍ അടുത്തത് എന്ന നിലയില്‍ നിരവധി പരാതികളാണ് ഉയര്‍ന്നുവരുന്നത്. ചില കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ ഇത്തരം ഭൂരിഭാഗം തട്ടിപ്പുകളില്‍ നിന്നും രക്ഷ നേടാൻ കഴിയുമെന്ന് കേരളാ പൊലീസ് ഓര്‍മിപ്പിക്കുന്നു.

Advertisements

സൈബർ തട്ടിപ്പുകള്‍ വർദ്ധിച്ചുവരുന്ന ഇക്കാലത്ത് നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. അത്തരം സാഹചര്യം ഒഴിവാക്കാനായി ‘ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം’ എന്ന ആമുഖത്തില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് കേരളാ പൊലീസ്. കേള്‍ക്കുമ്ബോള്‍ ലളിതമായ കാര്യമെന്ന് തോന്നിയാലും ഇത് ഒരുപക്ഷെ നമ്മളെ വലിയ സൈബര്‍ തട്ടിപ്പുകളില്‍ നിന്ന് അകറ്റി നിര്‍ത്താൻ സഹായകമാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിര്‍ദേശങ്ങള്‍ ഇവയാണ്

  1. മൊബൈല്‍ ഫോണ്‍ നമ്ബർ തന്നെ പാസ്സ്‌വേഡ്‌ ആയി ഒരിക്കലും ഉപയോഗിക്കാതിരിക്കുക.
  2. പാസ്സ്‌വേഡ്‌ അക്ഷരങ്ങളും (A to Z & a to z), സ്പെഷ്യല്‍ ക്യാരക്ടറുകളും(!,@,#,$,%,^,&,*,?,>,< മുതലായവ), അക്കങ്ങളും(0,1,2,3,4….9) ഉള്‍പ്പെടുത്തിയുള്ളവയായിരിക്കണം.
  3. കുറഞ്ഞത് എട്ട് ‘ ക്യാരക്ടറുകളെങ്കിലും ഉണ്ടായിരിക്കണം.
  4. വിശ്വസനീയമായ ഡിവൈസുകളില്‍ മാത്രം അക്കൗണ്ട് ലോഗിൻ ചെയ്യുക.
  5. തേര്‍ഡ് പാര്‍ട്ടി ആപ്പുകളില്‍ നിന്ന് അക്കൗണ്ട് നീക്കം ചെയ്യുക.
  6. വിശ്വസനീയമല്ലാത്ത തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ക്ക് അക്കൗണ്ട് ആക്സസ് കൊടുക്കാതിരിക്കുക.
  7. ഗൂഗിള്‍ അക്കൗണ്ടുകളുടെ ടു സ്റ്റെപ് വെരിഫിക്കേഷൻ നിർബന്ധമായും ആക്ടിവേറ്റ് ചെയ്ത് അക്കൗണ്ട് സുരക്ഷിതമാക്കണം.
  8. ഹാക്ക് ചെയ്യപ്പെട്ടാല്‍ ഉടനടി ഇമെയില്‍ പരിശോധിച്ചാല്‍ ഇമെയില്‍ സേവനദാതാവില്‍ നിന്ന് അലേർട്ട് മെസ്സേജ് വന്നതായി കാണാം. അതില്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക. നടപടി സ്വീകരിക്കുക.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.