ഗൂഗിൾ മാപ്പിന് പകരം മൂവുമായി കേന്ദ്ര സർക്കാർ; ഇനി വഴികാട്ടാൻ നിങ്ങളുടെ മൊബൈലിൽ മൂവ് ആപ്പുണ്ടാകും; തയ്യാറെടുപ്പുകളുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് സമസ്ത മേഖലകളിൽ നിന്നും വിദേശ ശക്തികളെ പുറത്താക്കുന്നതിന്റെ ഭാഗമായി ഗൂഗിൾ മാപ്പിലും പിടിമുറുക്കി കേന്ദ്ര സർക്കാർ. ഗൂഗിൾ മാപ്പിനെ പുറത്താക്കി, ആ മേഖലയിൽ കടന്നു കയറുന്നതിനായി മൂവ് എന്ന ആപ്പുമായാണ് കേന്ദ്ര സർക്കാർ രംഗത്ത് എത്തിയിരിക്കുന്നത്. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഐ.ഐ.ടി മദ്രാസ്, ഡിജിറ്റൽ ടെക് കമ്ബനിയായ മാപ്മൈ ഇന്ത്യ എന്നിവർ സഹകരിച്ചാണ് മൂവ് അവതരിപ്പിച്ചിരിക്കുന്നത്.

Advertisements

മാപ് മൈ ഇന്ത്യ വികസിപ്പിച്ച സൗജന്യ ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമാണ്. 2020ൽ നടത്തിയ സർക്കാരിന്റെ ആത്മനിർഭർ ആപ്പ് ഇന്നൊവേഷൻ ചലഞ്ചിൽ വിജയിച്ചാണ് മൂവ് ഔദ്യോഗിക അംഗീകാരം നേടിയത്. വഴികാണിക്കുകയും ഗതാഗത കുരുക്കുകൾ നേരത്തേ അറിയിക്കുകയും അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്ന സൗജന്യ നാവിഗേഷൻ ആപ്പാണ് മൂവ്. അപകട സാധ്യതയുള്ള മേഖലകൾ, സ്പീഡ് ബ്രേക്കറുകൾ, കൊടും വളവുകൾ, കുഴികൾ എന്നിവയെക്കുറിച്ച് ശബ്ദവും ദൃശ്യപരവുമായ അലർട്ടുകൾ നൽകാൻ ഈ ആപ്പ് പ്രാപ്തമാണ്. അപകടമേഖലകൾ, സുരക്ഷിതമല്ലാത്ത പ്രദേശങ്ങൾ, റോഡ്, ട്രാഫിക് പ്രശ്നങ്ങൾ എന്നിവ മാപ്പുവഴി റിപ്പോർട്ട് ചെയ്യാൻ പൗരന്മാർക്കും അധികാരികൾക്കും സൗകര്യമുണ്ടായിരിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലോകബാങ്കിന്റെ ധനസഹായത്തോടെ മദ്രാസ് ഐ.ഐ.ടിയിലെ ഗവേഷകർ സൃഷ്ടിച്ച ഡാറ്റ അധിഷ്ഠിത റോഡ് സുരക്ഷാ മാതൃക കഴിഞ്ഞ മാസം റോഡ് മന്ത്രാലയം അംഗീകരിച്ചിരുന്നു. ഈ ഡേറ്റബേസും മൂവിന്റെ പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്തും.

32ലധികം സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും റോഡുകൾ സുരക്ഷിതമാക്കാനും എമർജൻസി സർവ്വീസ് മെച്ചപ്പെടുത്താനും ഐഐടി വികസിപ്പിച്ച ഇന്റഗ്രേറ്റഡ് റോഡ് ആക്സിഡന്റ് ഡാറ്റാബേസ് മോഡൽ ഉപയോഗിക്കും. 2030ഓടെ റോഡ് മരണനിരക്ക് 50 ശതമാനം കുറയ്ക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ഇതിനുള്ള റോഡ് മാപ്പ് വികസിപ്പിക്കാൻ സഹായിക്കുന്നതിന് വിവിധ സംസ്ഥാന സർക്കാരുകളുമായി ഐഐടി സംഘം കരാറിൽ ഒപ്പുവച്ചിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.