കളത്തിപ്പടിയിലെ ഹോട്ടലിൽ ഗൂഗിൾ പേ ക്യു ആർ കോഡ് ഉപയോഗിച്ച് തട്ടിപ്പ്; പണം തട്ടിയെടുത്ത ഹോട്ടൽ മാനേജർ പിടിയിൽ; ഹോട്ടലിന്റെ നമ്പരിന് പകരം നൽകിയിരുന്നത് സ്വന്തം ഫോൺ നമ്പർ

കോട്ടയം : ഗൂഗിൾ പേ ക്യൂ ആർ കോഡ് ഉപയോഗിച്ച് തട്ടിപ്പ് റെസ്റ്റോറന്റ് മാനേജർ അറസ്റ്റിൽ. കളത്തിൽ പടി ഷെഫ് മാർട്ടിൻസ് ഹോട്ടലിലെ റെസ്റ്റോറന്റ് മാനേജർ ആയിരുന്ന ബിനോജ് കൊച്ചുമോനെയാണ് കോട്ടയം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ റെജോ പി. ജോസഫ് അറസ്റ്റ് ചെയ്തത്. ഉപഭോക്താക്കളുടെ ക്യൂ ആർ കോഡ് ഗൂഗിൾ പേ എന്നിവ സ്കാൻ ചെയ്ത് തട്ടിപ്പ് നടത്തിയ പേരിലാണ് ഇയാൾ പൊലീസ് പിടിയിലായത്.

Advertisements

കമ്പനിയെ തട്ടിച്ചു സ്വന്തം ക്യൂ ആർ കോഡിൽ സ്വന്തം അക്കൗണ്ടിലേക്ക് ഇയാൾ പണം തട്ടുകയായിരുന്നു. ക്യൂ ആർ കോഡ് ഉപയോഗിച്ചുള്ള ട്രാൻസാക്ഷനുകളിൽ വ്യത്യാസം വന്നതോടെ ഉടമ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.തന്റെ സുഹൃത്തിനെ ഭക്ഷണം വാങ്ങാൻ വിട്ട ശേഷം ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് പണം നൽകി ബില്ല് ചോദിച്ചപ്പോൾ നൽകാൻ മാനേജർ മടിച്ചതോടെ നിബന്ധമായി ബില്ല് വാങ്ങി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉടമയെ അറിയിച്ചു. ഉടമസ്ഥൻ നോക്കിയപ്പോൾ ക്യൂ ആർ കോഡിൽ പണം വന്നിട്ടില്ല എന്ന് മനസിലാക്കി. തുടർന്ന് കോട്ടയം ഡി വൈ എസ് പി ജെ സന്തോഷ് കുമാറിനു പരാതി നൽകി. പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു

Hot Topics

Related Articles