ഇനി രണ്ടുമാസം കൂടി കാത്തിരിക്കാം : ഗൂഗിൾ പേയിലും ഫോൺ പേരും ക്രെഡിറ്റ് കാർഡും കൂട്ടിച്ചേർക്കുന്നു ; നിർണായക പ്രഖ്യാപനം ഉടൻ

ദില്ലി: രണ്ട് മാസത്തിനുള്ളില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കും. കഴിഞ്ഞ പണനയ അവലോകന യോഗത്തിനു ശേഷം ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐയുമായി ബന്ധിപ്പിക്കും എന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു. റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐയുമായി ബന്ധിപ്പിക്കുന്നത് രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ദിലീപ് അസ്‌ബെ പറഞ്ഞു.

Advertisements

റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐയുമായി ലിങ്ക് ചെയ്ത ശേഷം തുടര്‍ന്ന് ഈ സേവനം വിസ, മാസ്റ്റര്‍ കാര്‍ഡ് എന്നിവയിലും ലഭ്യമാകും. ഇതിനായി
എസ്ബിഐ കാര്‍ഡുകള്‍, ആക്സിസ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുമായി ചര്‍ച്ച നടക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ജൂണില്‍ ചേര്‍ന്ന പണ നയ അവലോകന യോഗത്തിലാണ് ആര്‍ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐയുമായി ലിങ്ക് ചെയ്യാന്‍ അനുവദിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാധാരണ ഒരു കടയില്‍ കയറി ഭക്ഷണം കഴിച്ച്‌ കഴിഞ്ഞാല്‍ പണം നല്കാന്‍ യുപിഐ ഉപയോഗിക്കാറുണ്ട്. അതായത് ഗൂഗിള്‍ പേ, ഫോണ്‍പേ, ആമസോണ്‍പേ പോലുള്ള ആപ്പുകള്‍ വഴി ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് എളുപ്പത്തില്‍ ഓണ്‍ലൈന്‍ ആയി പണം അടയ്ക്കും. ഇനി അക്കൗണ്ടില്‍ പണം ഇല്ലെങ്കില്‍ എന്ത് ചെയ്യും? ഈ സാഹചര്യത്തിലാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐയുമായി ബന്ധിപ്പിക്കുന്നതിന്റെ ഗുണം. ‘ബൈ നൗ പേ ലേറ്റര്‍’ എന്നതാണ് ക്രെഡിറ്റ് കാര്‍ഡിന്റെ ഉപയോഗം തന്നെ. അതായത് ‘ആദ്യം ആവശ്യം നടക്കട്ടെ പണം പിന്നീട് നല്‍കൂ’ എന്നുതന്നെ.

എന്നാല്‍ മുന്‍പ് ക്രെഡിറ്റ് കരടുമായി യു പി ഐ ലിങ്ക് ചെയ്യാത്തതിനാല്‍ ഡെബിറ്റ് കാര്‍ഡ് സേവങ്ങള്‍ പോലെ ക്രെഡിറ്റ് കാര്‍ഡ് സേവങ്ങള്‍ ലഭിക്കില്ലായിരുന്നു. എന്നാല്‍ ആര്‍ബിഐ പുതിയ നിര്‍ദേശം പുറപ്പെടുവിച്ചതോടെ ഇനി മുതല്‍ ക്രെഡിറ്റ് കാര്‍ഡും സ്മാര്‍ട്ടാകും. സേവിങ്സ്, കറന്റ് അക്കൗണ്ടുകളുമായാണ് ഡെബിറ്റ് കാര്‍ഡ് വഴി നിലവില്‍ യുപിഐയ്ക്ക് ബന്ധമുള്ളത്. അതായത് ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ കയ്യിലുള്ള പണം നിങ്ങള്‍ക്ക് യുപിഐ ഇടപാട് വഴി ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു.

ക്രെഡിറ്റ് കാര്‍ഡ് ലിങ്ക് ചെയ്യുന്നതോടെ നിങ്ങള്‍ക്ക് കടമായി ലഭിക്കുന്ന പണവും യുപിഐ വഴി ഉപയോഗിക്കാം. ഇ- പോസ് മെഷീന്‍ വഴി മാത്രമേ നിലവില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കൂ. യുപിഐയുമായി ക്രെഡിറ്റ് കാര്‍ഡിനെ ബന്ധിപ്പിച്ചാല്‍ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് പേയ്മെന്റ് നടത്താം. കൂടാതെ ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ക്ക് കാര്‍ഡ് വിവരങ്ങള്‍ കഷ്ടപ്പെട്ട് ടൈപ്പ് ചെയ്ത് നല്‍കുന്നതിന് പകരം ക്രെഡിറ്റ് കാര്‍ഡ് യുപിഐ ഉപയോഗിച്ച്‌ ഈസിയായി പേയ്മെന്റ് നടത്താം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.