പനച്ചിക്കാട് : മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്കൂളുകളിൽ പഠനോപകരണങ്ങൾ നൽകി. ചിങ്ങവനം എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിലും കുഴിമറ്റം ഗവ.എൽ പി സ്കൂളിലുമായി സ്കൂൾ ബാഗുകൾ, ഇൻസ്ട്രുമെന്റ് ബോക്സ് എന്നിവയാണ് വിതരണം ചെയ്തത്. മണ്ഡലം പ്രസിഡന്റ് ഇട്ടി അലക്സ് നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ , വൈസ് പ്രസിഡന്റ് റോയി മാത്യു , വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ജീനാ ജേക്കബ് , അജീഷ് ആർ നായർ , എബി പുന്നൂസ് തുടങ്ങിയവർ പങ്കെടുത്തു.
Advertisements