ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പാർലമെൻ്റിലേക്ക് : മത്സരിയ്ക്കാൻ സന്നദ്ധത അറിയിച്ചു 

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജി വച്ച്‌ ഉത്തരേന്ത്യയില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് അഭ്യൂഹം ശക്തം.സെപ്തംബർ വരെ കാലാവധിയുള്ള ഗവർണർ, അവശേഷിക്കുന്ന ഫയലുകള്‍ വേഗത്തില്‍ തീർപ്പാക്കാൻ നിർദ്ദേശിച്ചതും സ്ഥിരമായി ഡല്‍ഹിയില്‍ തമ്ബടിച്ച്‌ നടത്തുന്ന രാഷ്ട്രീയ കരുനീക്കങ്ങളുമാണ് ഇത്തരമൊരു അഭ്യൂഹത്തിന് ശക്തി പകരുന്നത്. 73കാരനായ ആരിഫ് ഖാൻ ജയിച്ചാല്‍ കേന്ദ്രമന്ത്രിയാവുമെന്ന് വിലയിരുത്തപ്പെടുന്നു. നേരത്തേ ഉപരാഷ്ട്രപതി സ്ഥാനത്തിനായും അദ്ദേഹം ശ്രമിച്ചിരുന്നെങ്കിലും ബംഗാള്‍ ഗവർണറായിരുന്ന ജഗ്ദീപ് ധൻകറിനാണ് നറുക്ക് വീണത്. 2004ലാണ് ഖാൻ ബി.ജെ.പിയില്‍ ചേർന്നത്.

Advertisements

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഉന്നത ബി.ജെ.പി നേതാക്കളുമായും ഉറ്റബന്ധമുള്ള ആരിഫ് മുഹമ്മദ് ഖാനെ ന്യൂനപക്ഷ മുഖമായി ബി.ജെ.പി അവതരിപ്പിക്കാനാണ് സാദ്ധ്യത. ബി.ജെ.പിയുടെ ഹിന്ദുത്വ നിലപാടുകള്‍ക്ക് ഉള്‍ക്കൊള്ളാനാകുന്ന നേതാവാണ് ആരിഫ് മുഹമ്മദ് ഖാൻ. താൻ പതിറ്റാണ്ടുകളായി ആർ.എസ്.എസാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. കേരളത്തിന്റെ 22ാം ഗവർണറായി 2019സെപ്തംബർ ആറിനാണ് ഖാൻ ചുമതലയേറ്റത്. ഉത്തർപ്രദേശിലെ ബുലന്ദ്ശഹറാണ് സ്വദേശം. 26ാംവയസില്‍ യുപി നിയമസഭയിലെത്തിയ ഖാൻ ഉത്തർപ്രദേശിലെ പ്രായം കുറഞ്ഞ മന്ത്രിയാണ്.ചരണ്‍സിംഗിന്റെ ഭാരതീയ ക്രാന്തി ദളില്‍ തുടങ്ങി കോണ്‍ഗ്രസിലൂടെ വളർന്നു. പിന്നെ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച്‌ ജനതാദളിലൂടെ ബി.ജെ.പിയില്‍ എത്തുകയായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.