തിരുവനന്തപുരം : ഗവര്‍ണര്‍ക്കെതിരേ എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ച് ഇന്ന് നടക്കും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്ന മാര്‍ച്ചില്‍ ഡിഎംകെ നേതാവ് തിരുച്ചി ശിവയും പങ്കെടുക്കും. ഗവര്‍ണര്‍ തലസ്ഥാനത്ത് ഇല്ലെങ്കിലും കനത്ത സുരക്ഷയാണ് രാജ്ഭവനില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകളുടെ ഭരണത്തില്‍ കൈകടത്തുന്ന ഗവര്‍ണര്‍മാര്‍ക്കെതിരെ ദേശീയതലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന യോജിച്ച പ്രക്ഷോഭങ്ങളുടെ തുടക്കമായി രാജഭവന്‍ മാര്‍ച്ച് മാറുമെന്നാണ് ഇടതുപാര്‍ട്ടികളുടെ കണക്കുകൂട്ടല്‍.
ഉന്നത വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ പേരിലാണ് രാജ്ഭവനു മുന്നിലേക്ക് എല്‍ഡിഎഫ് മാര്‍ച്ചു സംഘടിപ്പിക്കുന്നത്. കേരളത്തിനെതിരായ നീക്കം ചേര്‍ക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നിവയാണ് മുദ്രാവാക്യങ്ങള്‍. ഒരുലക്ഷം പേര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് നേതൃത്വം അവകാശപ്പെടുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാന്‍ ആര്‍എസ്എസിന്റെ ചട്ടുകമാകുകയാണെന്നാണ് ആരോപണം. ശക്തമായ ജനരോഷം മാര്‍ച്ചിലൂടെ പ്രകടിപ്പിക്കുകയാണ് ലക്ഷ്യം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നന്ദാവനത്ത് നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് വെള്ളയമ്പലം ജംക്‌ഷനില്‍ പൊലീസ് തടയും. കവടിയാര്‍, മ്യൂസിയം, വഴുതക്കാട് റോഡുകളില്‍ പ്രവര്‍ത്തകര്‍ കേന്ദ്രീകരിക്കും. ശക്തമായ സുരക്ഷയാണ് ഇപ്പോള്‍ തന്നെ രാജ്ഭവനില്‍ ഒരുക്കിയിരിക്കുന്നത്. ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ അടുത്ത ഞായറാഴ്ചയേ കേരളത്തിലേക്ക് മടങ്ങിയെത്തൂ.