ഗവർണറക്കെതിരേ പ്രതിഷേധം ; കല്ലൂപ്പാറയിൽ എൽ ഡി എഫ് ധർണ നടത്തി

കല്ലൂപ്പാറ : കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ തുടർച്ചയായുള്ള ജനാധിപത്യ വിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നടപടികൾക്കെതിരേ ഇടതുപക്ഷ ജനാധിപത്യ മുന്നണി കല്ലൂപ്പാറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വമ്പിച്ച പ്രതിഷേധ സമ്മേളനം നടത്തി. പുതിശേരി ജംഗ്ഷനിൽ ജയിംസ് വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധസമ്മേളനം ഇടതുപക്ഷ ജനാധിപത്യ മുന്നണി പത്തനംതിട്ട ജില്ലാ കൺവീനർ അലക്സ് കണ്ണമല ഉദ്ഘാടനം ചെയ്തു.കേരള കോൺഗ്രസ് എം തിരുവല്ല നിയോജക മണ്ഡലം സെക്രട്ടറി ബിജു നൈനാൻ മരുതുക്കുന്നേൽ, റെജി പോൾ, റെനി റ്റി വൈ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.