ഗവ. മോഡൽ ഹയർ സെക്കൻ്റി സ്‌കൂളി ലഹരി വിരുദ്ധ ദിനാചരണം നടത്തി

കോട്ടയം : ഗവ. മോഡൽ ഹയർ സെക്കൻ്റി സ്‌കൂളിൽ വിമുക്തി ക്ലബിൻ്റെയും നാഷണൽ സർവീസ് സ്‌കീമിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. പ്രിൻസിപ്പൽ മഞ്ജുള സി ഉദ്ഘാടനം ചെയ്തു‌. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. വിദ്യാർത്ഥികൾ നഗരം ചുറ്റി റാലിയും വിദ്യാഭ്യാസ ഉപഡയക്ടറുടെ ഓഫീസ് സമുച്ചയത്തിന് മുൻപിൽ ഫളാഷ് മോബും നടത്തി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബിന്ദു എസ് നായർ, അധ്യാപിക ദീപ്‌തി, അശ്വതി ജെ എന്നിവർ സന്ദേശം നൽകി.

Advertisements

Hot Topics

Related Articles