കൊല്ലം : നിലമേലില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കരിങ്കൊടി കാണിച്ച എസ്.എഫ്.ഐ പ്രവർത്തകർ റിമാൻഡില്‍. 12 എസ്.എഫ്.ഐ പ്രവർത്തകരെയാണ് കടയ്ക്കല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.കരിങ്കൊടി കാണിച്ചതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത കണ്ടാലറിയാവുന്ന അഞ്ചു പേരടക്കം 17 പേർക്കെതിയാണ് കേസെടുത്തത്. 143, 144, 147, 283, 353, 124, 149 വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ വൈദ്യപരിശോധനക്കുശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.
ചടയമംഗലം ഏരിയ സെക്രട്ടറിയും യൂനിവേഴ്സിറ്റി കോളജ് ബിരുദാനന്തര ബിരുദ വിദ്യാർഥിയുമായ ചടയമംഗലം മാടൻനട നെല്ലുവിളവീട്ടില് എൻ. ആസിഫ് ( 22 ), മതിര കോട്ടപ്പുറം ഫാത്തിമ മൻസില്‍ ഫയാസ്( 23 ), കടയ്ക്കല്‍ കുറ്റിക്കാട്ടില്‍ സരസ്വതി വിലാസം അരവിന്ദ് (22), നെട്ടയം നികേതൻ വിശാഖത്തില് വിഷ്ണു (20), പുല്ലാനിമൂട് കരുകോണ്‍ കാരംകോട്ടു വീട്ടില്‍ അഭിജിത്ത് (22), ഭാരതീപുരം, കുഞ്ഞുവയല്‍, വിളയില്‍ വീട്ടില്‍ ബുഹാരി (21), കൈതോട് തേജസ്സ് വലിയ വഴിയില്‍ മുസാഫർ മുഹമ്മദ് (21), പുള്ളിപ്പാറ ഗാലക്സി സ്വാമി മുക്കില്‍ അബ്സല്‍ന (21), മാടൻനട തൊടിയില്‍ വീട്ടില്‍ മുഹമ്മദ് ഉബൈദ് (19), ചെറിയവെളിനല്ലൂർ ആര്യഭവനില്‍ ആര്യ (22), കുരിയോട് വടക്കേവിള വീട്ടില്‍ ബിനില്‍ (22), കോട്ടുക്കല്‍ വയല, വിഷ്ണുഭവനില്‍ അഭിനന്ദ് (19) എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് അഞ്ചു പേർക്കും എതിരെയാണ് കേസെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാഷ്ട്രപതിയെയോ ഏതെങ്കിലും സംസ്ഥാനത്തിന്റെ ഗവർണറെയോ ആക്രമിക്കുകയോ തെറ്റായി തടയുകയോ അല്ലെങ്കില്‍ തടയാൻ ശ്രമിക്കുകയോ ചെയ്യുക എന്ന വകുപ്പാണിത്. ക്രിമിനല്‍ ബലപ്രയോഗം, ക്രിമിനല്‍ ശക്തി കാണിക്കല്‍, അല്ലെങ്കില്‍ അതിരുകടക്കാനുള്ള ശ്രമങ്ങള്‍ എന്നീ കുറ്റങ്ങള്‍ക്ക് ഏഴുവർഷം വരെ തടവ് ആണ് ഈ വകുപ്പ് വ്യവസ്ഥ ചെയ്യുന്നത്. കൂടാതെ പിഴക്കും ബാധ്യസ്ഥരായിരിക്കും.